ചിതറയിൽ പെട്രോൾ പമ്പിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു
ഇന്ന് വൈകുന്നേരം ആറരയോടെ ദർപ്പക്കാട് സ്വദേശികൾ ആയ അഞ്ച് പേർ ഒരു വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ചിതറ പെട്രോൾ പമ്പിൽ എത്തുകയും വാക്ക് തർക്കത്തിൽ ആകുകയും ചെയ്തു. തുടർന്ന് ദർപ്പക്കാട് സ്വദേശിയായ സെയ്ദാലി എന്നറിയപ്പെടുന്ന ബൈജുവിനെ വാഹനത്തിൽ നിന്നും പിടിച്ചിറക്കി സുഹൃത്തുകളായ രണ്ട് പേർ ഇന്റെർ ലോക്ക് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് തറയിൽ വീണ ബൈജുവിനെ വീണ്ടും തലയ്ക്ക് അടിച്ചു. മർദ്ദിച്ചവർ സഹോദരങ്ങളാണ് എന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. ഷാജഹാൻ, നിഹാസ് എന്നിവരെ സംഭവ സ്ഥലത്ത്…


