കാട്ടുപന്നി ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പാഞ്ഞു കയറി കാറിന് മുൻഭാഗം തകർന്നു
കല്ലറ പള്ളിമുക്കിന് സമീപം വെച്ചാണ് സംഭവം. കല്ലറ നിന്ന് പോറ്റിമുക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന പോറ്റിമുക്ക് സ്വദേശിയുടെ കാറിന് നേർക്ക് പാഞ്ഞ് വന്ന കാട്ട്പന്നിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വിഴുകയായിരുന്നു കാട്ട്പന്നി. ഇടിയിൽ കാറിന്റെ മുൻഭാഗം തകർന്നു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181


