ചിതറ കിഴക്കുംഭാഗത്ത് സൗരവ് ബസ് ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കവേ അപകടം

ചിതറ കിഴക്കുംഭാഗത്ത് സൗരവ് ബസ് ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കവേ അപകടം സാരമായി പരിക്കേറ്റ മിനി ടിപ്പർ ലോറി ഡ്രൈവറെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസിലുള്ളവർക്ക് ആർക്കും പരിക്കുകൾ ഇല്ല എന്നാണ്  റിപ്പോർട്ട്. ബസ് ഇടിച്ചു മിനി ടിപ്പർ ലോറി  റോഡിലേക്ക് മറിഞ്ഞ രീതിയിൽ ആണ്.നെടുമങ്ങാട് ടൈൽസ് കടയിലെ വാഹനം ആണ് മറിഞ്ഞത് .  ഒരേ ദിശയിൽ വന്ന വാഹനം മറികടക്കാൻ ശ്രമിക്കുമ്പോൾ ആണ് അപകടം നടന്നത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More

ബിഹാറിൽ ട്രെയിൻ പാളംതെറ്റി 4 മരണം; 100 ൽ ഏറെപ്പേർക്കു പരുക്ക്

ബിഹാറിൽ ബക്സർ ജില്ലയിൽ ട്രെയിൻ പാളംതെറ്റി 4 യാത്രക്കാർ മരിച്ചു. 100 ൽ ഏറെപ്പേർക്കു പരുക്കേറ്റു. ഡൽഹിയിൽനിന്ന് അസമിലെ ഗുവാഹത്തിയിലേക്കു പോകുകയായിരുന്ന 12506 നോർത്ത് ഈസ്റ്റ് എക്സ്പ്രസിന്റെ 6 കോച്ചുകൾ രഘുനാഥ്പുർ സ്റ്റേഷനിലാണ് പാളം തെറ്റിയത്. രാത്രി 9.50 ന് ട്രെയിൻ ബക്സർ സ്റ്റേഷൻ വിട്ട് രഘുനാഥ്പുർ സ്റ്റേഷനു സമീപമെത്തിയപ്പോഴാണ് അപകടം. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. 3 എസി കോച്ചുകൾ അടക്കം 6 കംപാർട്മെന്റുകളാണു പാളം തെറ്റിയത്. ദുരന്തനിവാരണ സേന സ്ഥലത്തെത്തി. പട്നയിലേത് അടക്കം ആശുപത്രികളെല്ലാം…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലപ്പോഴായി പീഡിപ്പിച്ച മദ്രസാ അധ്യാപകൻ നിലമേൽ സ്വദേശി പിടിയിൽ

ആറ്റിങ്ങൽ : മദ്രസയിൽ പഠിക്കാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചുവന്ന കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. തട്ടത്തുമല ഷൈല മൻസിൽ നിന്നും നിലമേൽ വാഴോടു മയിൽക്കുന്ന് ഷമീർ മൻസിൽ താമസിക്കുന്ന അമീർ താഹ എന്ന് വിളിക്കുന്ന അമീർ( 25 ) ആണ് അറസ്റ്റിൽ ആയത്. ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ലൈംഗികാതിക്രമം; 21 വയസുകാരിയുടെ പരാതിയിൽ ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ

കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ടെലിവിഷൻ താരം ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യനെറ്റ് കോമഡി സ്റ്റാറിലൂടെ ശ്രദ്ധേയനായ താരമാണ് ബിനു ബി കമൽ ,ഇന്ന് വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം. 21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ആൺകുട്ടിയായി നടന്ന പെൺകുട്ടി കിളിമാനൂർ സ്വദേശിനി ; അവളിപ്പോൾ സോഷ്യൽ മീഡിയയിൽ സ്റ്ററാണ്

കിളിമാനൂര്‍  സ്വദേശിനി ;നിവേദ്യച്ചോറുണ്ട് ക്ഷേത്ര നടപ്പന്തലിൽ കിടന്നുറങ്ങിയിരുന്ന ആ പാവം ‘ആൺകുട്ടി’യെ ആരും മൈൻഡ്‌ ചെയ്തിരുന്നില്ല. പെരുമ്പാവൂർ ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലെ നടപ്പന്തലിൽ ആരോരുമറിയാതെ മൂന്നുമാസത്തോളമാണ് ആ കുട്ടി രാത്രി‌ കഴിച്ചുകൂട്ടിയത്.ആ കുട്ടി ഇപ്പോൾ പെരുമ്പാവൂർ മാർത്തോമ വനിത കോളേജിലെ ചെയർപേഴ്‌സനായിരിക്കുന്നു – കെ.എൽ. രജിത. ആൺകുട്ടികളെപ്പോലെ മുടിവെട്ടി, ഷർട്ടും പാന്റ്സുമിട്ട് ക്ഷേത്ര പരിസരത്ത് ചുറ്റിനടന്ന രജിതയെ ആരും സംശയിച്ചില്ല, തിരിച്ചറിഞ്ഞതുമില്ല. കോളേജിലെ ചരിത്ര – പുരാവസ്തു വിഭാഗം ഒന്നാം വർഷ വിദ്യാർഥിനിയാണ് കിളിമാനൂർ സ്വദേശി…

Read More

ഭരതന്നൂർ ഫോറസ്റ്റ് സെക്ഷനിൽ കരടി ഇറങ്ങിയതായി നാട്ടുകാർ;കാൽപാടുകൾ സ്ഥിതീകരിച്ച് വനം വകുപ്പ്

ഭരതന്നൂർ ഫോറസ്റ്റ് സെക്ഷനിൽ കരടി ഇറങ്ങിയതായി നാട്ടുകാർ; കഴിഞ്ഞ ദിവസമാണ് കരടി ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞത് കാൽപ്പാടുകൾ സ്ഥീരികരിച്ച് വനം വകുപ്പ്.പാലോട് ഫോറസ്റ്റ് റെയിഞ്ചിൻ്റെ പരിധിയിൽ ഭരതന്നൂർ സെക്ഷനിൽ വെള്ളയംദേശംഇലവിൻകോണം ഭാഗത്ത്‌ കരടിയെ കണ്ടതായി നാട്ടുകാർ. നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പാലോട് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചതിൽ കരടിയുടെ കാൽപ്പാടുകൾ കണ്ടതായി സ്ഥീരികരിച്ചു. തുടർന്ന് മേഖലയിൽ നിരീക്ഷണത്തിനായി ക്യാമറ ട്രാപ് സ്ഥാപിച്ചു. പാലോട് ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഫീസറുടെ നേതൃത്വത്തിൽ വനപാലകരും,…

Read More

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ വാഹനാപകടം: പത്തനംതിട്ട സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് പത്തനംതിട്ട സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. അമാൻ, സന്ദീപ് എന്നിവരാണ് മരിച്ചത്. കാറിലൂണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗലൂരുവിലെ സ്വകാര്യ കോളജിൽ വിദ്യാർത്ഥികളാണ് ഇവർ. ബംഗലൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്ന വഴിക്കാണ് അപകടം. നാട്ടിൽ നിന്ന് ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹങ്ങൾ കൈമാറും. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറ സ്വദേശി അൻവർഷാ എന്ന വേറിട്ട കർഷകൻ..

അൻവർഷാ എന്ന വേറിട്ട കർഷകൻ..നാട്ടിൽ അന്യം നിന്നു പോകുന്ന നെൽകൃഷി അതിന്റെ പാരമ്പര്യം ഒട്ടും ചോരാതെ പുതുതലമുറയിലേക്ക് പകർന്നു നൽകാൻ അവസരം ഒരുക്കിയിരിക്കുകയാണ് ഈ കർഷകൻ. പരമ്പരാഗത രീതിയിൽ നിലമൊരുക്കിയത് തന്നെ നയന മനോഹരമായ കാഴ്ചയാണ്. അൻവർ ഷാൻ യാസീൻ മൻസിൽ കുളത്തറ ചിതറ, എന്ന കർഷകൻ ചിതറ കൃഷിഭവന്റെയും സർവീസ് സഹകരണ ബാങ്കിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹായത്താൽ നിലമൊരുക്കി വിത്തിടാൻ പാകത്തിന് തയ്യാറാക്കി. മണ്ണിന്റെ മണമുള്ള കൃഷിയിടത്തിൽ വിത്ത് വിതയ്ക്കാൻ അവസരം കിട്ടിയത് ചിതറ എൽപിഎസിലെ കുട്ടികൾക്കും….

Read More

പന്ത്രണ്ടാം വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കുട്ടനാട്ടിൽ പന്ത്രണ്ടാം വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ ആർ. നിരഞ്ജനയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായ കുട്ടിയെ കൈനകരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴ് മണിക്ക് മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർഥിനിയാണ് നിരഞ്ജ. കുട്ടി ഇന്നു വൈകിട്ടു സ്കൂൾ വിട്ടു വീട്ടിലെത്തിയശേഷമാണു സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു. മുത്തശ്ശി മാത്രമേ ആ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ….

Read More

ഭിന്നശേഷിക്കാരനായ കുട്ടിയോട് മാതാപിതാക്കളുടെ ക്രൂരത

ഭിന്നശേഷിക്കാരനായ കുട്ടിയോട് മാതാപിതാക്കളുടെ ക്രൂരത. 18 വയസ്സ് പ്രായമുള്ള ഭിന്നശേഷിക്കാരനായ കുട്ടയോടെയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെളിയാമറ്റത്ത് മാതാപിതാക്കള്‍ ക്രൂരത കാണിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടിയെ മാതാപിതാക്കള്‍ പാര്‍പ്പിച്ചത് വീടിന് പുറത്തെ ഷെഡിലാണ്. ധരിക്കാന്‍ വസ്ത്രം പോലും നല്‍കാതെയായിരുന്നു കുട്ടിയെ മാതാപിതാക്കള്‍ ഷെഡില്‍ കെട്ടിയിട്ടിരുന്നത്. സംഭവം പുറത്ത് അറിഞ്ഞത് അയല്‍വാസികളായ വീട്ടുകാര്‍ പഞ്ചായത്ത് അംഗത്തെ അറിയിച്ചതോടെയാണ്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ നിന്നും കുട്ടിയെ പഞ്ചായത്ത് അധികൃതരും പോലീസും ചേര്‍ന്ന് മോചിപ്പിക്കുകയായിരുന്നു പരസ്യങ്ങൾ നൽകാൻ…

Read More
error: Content is protected !!