ആരാകും ആ കോടീശ്വരൻ; ഓണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്; ഇതു വരെ വിറ്റു പോയത് 71 ലക്ഷത്തിലേറെ ലോട്ടറി

ഓണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ഒരു ദിനം മാത്രം. ഇന്ന് തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടക്കും. സര്‍വകാല റെക്കോര്‍ഡുകള്‍ മറികടന്നാണ് ഇത്തവണത്തെ ലോട്ടറി വില്‍പന നടന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 67.5 ലക്ഷം ലോട്ടറികള്‍ അച്ചടിച്ചപ്പോള്‍ 66.5ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്. ഇത്തവണ 80 ലക്ഷം ലോട്ടറിയാണ് നാലു ഘട്ടങ്ങളിലായി ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതില്‍ ഇതുവരെ 71 ലക്ഷത്തോളം ലോട്ടറി വിറ്റുപ്പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോട്ടറി വില്‍പന ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇനിയും…

Read More

കിളിമാനൂരിൽ ബിയർ ചോദിച്ചിട്ട് നൽകാത്തതിന് അയൽവാസിയായ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

പുളിമാത്ത് പയറ്റിങ്ങാക്കുഴി തെക്കുംകര പുത്തൻ വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ബിനു രാജ് (45) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ പുളിമാത്ത് പയറ്റിങ്ങാകുഴി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. പയറ്റിങ്ങാക്കുഴി സ്വദേശി അജയമോന്റെ കൈവശമിരുന്ന ബിയർ തനിക്ക് വേണമെന്ന് ബിനുരാജ് ആവശ്യപ്പെട്ടു. എന്നാൽ ബിയർ നൽകാൻ  തയ്യാറാകാത്തതിലുള്ള വിരോധത്തിൽ അസഭ്യം വിളിച്ചു കൊണ്ട് ബിനുരാജ് ഇടുപ്പിൽ കരുതിയിരുന്ന കഠാരയെടുത്ത് അജയമോന്റെ തലയിലും കഴുത്തിലും കുത്തുകയായിരുന്നു.കഠാര കൊണ്ടുള്ള കുത്ത് വലതു കൈ കൊണ്ട്…

Read More

പ്രൈവറ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം മടത്തറ സ്വദേശി ആശുപത്രിയിൽ

കിളിമാനൂർ ചൂട്ടയിൽ പ്രൈവറ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. കാറോടിച്ചിരുന്ന മടത്തറ സ്വദേശി ആസിഫ് എന്ന ആളിന് ഗുരുതര പരിക്കുകളുടെ തിരുവനന്തപുരം മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് 12:30 ഓടെ ആയിരുന്നു അപകടം പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പത്തനംതിട്ട ഏനാത്ത്‌ എട്ടു വയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി; വിവരം പുറത്തറിയിച്ചത് ഇളയ മകൻ

അടൂർ (പത്തനംതിട്ട) :ഏനാത്ത് കടികയിലാണ് എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തത്.ഇന്നു രാവിലെയാണ് സംഭവം. ഏനാത്ത് തട്ടാരുപടി കൊട്ടാരം അമ്പലം റോഡിനു സമീപം താമസിക്കുന്ന മാത്യു പി.അലക്സാണ് മകൻ മെൽവിനെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. മാത്യുവിന്റെ ഭാര്യ വിദേശത്തു ജോലി ചെയ്യുകയാണ്. രണ്ടു മക്കളും മാത്യുവും മാത്രമാണു വീട്ടിൽ താമസിച്ചിരുന്നത്. മെൽവിന്റെ മൃതദേഹം കണ്ട ഇളയ മകൻ ആൽവിനാണ് രാവിലെ അയൽക്കാരെ വിവരമറിയിച്ചത്. മദ്യലഹരിയിലാണു കൊലപാതകമെന്നു സംശയിക്കുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചു

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാർഥിനിയായ മീര (16) ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിയോടെയാണ് വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസിക സമ്മർദം മൂലമാണ് ആത്മഹത്യ ചെയ്തെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കുട്ടി ചികിത്സയിലായിരുന്നെന്ന് റിപ്പോർട്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വോട്ടർ പട്ടികയിൽ പേര് ചേർക്കാൽ ; അറിയാം കൂടുതൽ വിവരങ്ങൾ!

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സെപ്റ്റംബർ 23 ശനിയാഴ്ച വരെ അവസരമുള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2023 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും കമ്മീഷൻ വെബ്സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിച്ചു വരുന്നുണ്ട്. വ്യക്തികൾക്ക് സിറ്റിസൺ രജിസ്‌ട്രേഷൻ മുഖേനയും അക്ഷയ/ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി രജിസ്‌ട്രേഷൻ മുഖേനയും വെബ്സൈറ്റിൽ രജിസ്റ്റർ…

Read More

ചടയമംഗലം ബ്ലോക്കില്‍ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആര്‍ സിയില്‍ അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തും

ചടയമംഗലം ബ്ലോക്കില്‍ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആര്‍ സിയില്‍ അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തും. ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: എം കോം, ടാലി.  വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബര്‍ 25ന് വൈകിട്ട്…

Read More

വിതുരയിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി ലൈറ്റുകൾ ഇടുന്നതിനിടെ ഷോക്കേറ്റ്   തൊളിക്കോട് സ്വദേശി മരിച്ചു

തിരുവനന്തപുരംവിതുരയിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി ലൈറ്റുകൾ ഇടുന്നതിനിടെ  ഷോക്കേറ്റ് യുവാവ്  മരിച്ചു .തൊളിക്കോട് തുരുത്തി സ്വദേശി സനോഫർ (24) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം  നാലര മണിയോടെയായിരുന്നു  സംഭവം. നബിദിനാഘോഷത്തിന്റെ ഭാഗമായി സീരിയൽ ലൈറ്റ് ഇടുന്നതിനിടെയാണ് വൈദ്യുതഘാതമേറ്റത്.സീരിയൽ ലൈറ്റ് മരത്തിൽ എറിഞ്ഞപ്പോൾ ഇലക്ട്രിക്ക് ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻതന്നെ സനോഫറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പാരിപ്പള്ളി അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ജീവനൊടുക്കി; ജയിൽ മോചിതനായത് 3 നാൾ മുമ്പ്

പാരിപ്പള്ളി അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ജീവനൊടുക്കി; ജയിൽ മോചിതനായത് 3 നാൾ മുമ്പ് കൊല്ലം: പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ്  ജീവനൊടുക്കി. അക്ഷയ സെന്ററിലെ ജീവനക്കാരിയായ കർണ്ണാടക കൊടക് സ്വദേശിനി നാദിറ (40)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഹീമിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം.  ഇന്ന്…

Read More

പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ

അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രദ്ധയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു അദ്ദേഹം. കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു. നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള അദ്ദേഹത്തിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്. മാസപ്പടി…

Read More
error: Content is protected !!