പുനലൂരിൽ തീ പിടുത്തം നാലോളം കടകൾ പൂർണമായും കത്തി നശിച്ചു.
പുനലൂരിൽ പേപ്പറമ്പിൽ റോഡിൽ സെന്റ് ഗൊരേറ്റി സ്കൂളിന് സമീപം ആണ് കടകൾക്ക് തീപിടുത്തം ഉണ്ടായത്. നാലോളം കടകൾ പൂർണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെയാണ് തീ പിടുത്തം ഉണ്ടായത് . ഫയർഫോഴ്‌സ് സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണക്കാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല. നാല് കടകളും പൂർണമായും കത്തുകയായിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം എന്നാണ് കരുതുന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181


