ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്തമാക്കിയ കൊച്ചു മിടുക്കിക്ക് AIYF ന്റെ ആദരവ്‌

ഇട്ടിവാ: ഒന്നരവയസ്സിൽ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് കരസ്തമാക്കി നാടിന്റെ അഭിമാനമായ കൊച്ചു മിടുക്കിയെ AIYF ഇട്ടിവാ മേഖല കമ്മിറ്റി വീട്ടിൽ എത്തി ആദരിച്ചു. ഇട്ടിവ പഞ്ചായത്തിലെ ഫിൽ ഗിരി വാർഡിലെ വെള്ളിയാമാക്കൽ വീട്ടിൽ ജോഷി മാത്യു -ബിനു ജോഷി ദമ്പതികളുടെ മകൾ ഡയനാ ജോഷിയെയാണ് AIYF കൊല്ലം ജില്ലാ സെക്രട്ടറി സ:T S നിധീഷ് മൊമെന്റം നൽകി ആദരിച്ചത്. CPI മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സ:എ. നൗഷാദ് മോൾക്ക് മധുര പലഹാരങ്ങൾ നൽകി ആശംസകൾ നേർന്നു.AIYF…

Read More

വിവാഹത്തിനിടെ പടക്കം പൊട്ടിച്ചു; തേനീച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു

കണ്ണൂർ തയ്യിലിൽ വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം. തയ്യിലിലെ എന്‍എന്‍എം ഓഡിറ്റോറിയത്തിലേക്ക് വധൂവരന്‍മാരെ ആനയിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് കൂട് ഇളകിയത്. ഓഡിറ്റോറിയത്തിന്റെ ഒരു വശത്തായാണ് കൂട് ഉണ്ടായിരുന്നത്. ഐക്കര സ്വദേശിയുടെ വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. തേനീച്ച കുത്തേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നൃത്തത്തിനിടെ ഹൃദയാഘാതം; 24 മണിക്കൂറിനിടെ ഗുജറാത്തില്‍ 10 പേര്‍ മരിച്ചു

24 മണിക്കൂറിന് ഇടയില്‍ ഗുജറാത്തിലെ ഗര്‍ബ നൃത്തത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് 10 പേര്‍. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗര്‍ബ നൃത്തത്തിന് ഇടയിലാണ് ഗുജറാത്തിലെ പല ഭാഗങ്ങളിലായി പത്ത് പേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇവിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചവരില്‍ ബറോഡയില്‍ നിന്നുള്ള പതിമൂന്ന് വയസുകാരനും ഉള്‍പ്പെടുന്നു. അഹമ്മദാബാദില്‍ ഗര്‍ബ നൃത്തം ചെയ്യുന്നതിന് ഇടയില്‍ ഇരുപത്തിനാലുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. സമാനമായ രീതിയിലാണ് കപടവജ് എന്ന സ്ഥലത്ത് പതിനേഴുകാരനും മരിച്ചത്. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറ് ദിവസങ്ങളില്‍ ഹൃദയ…

Read More

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍

കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. കൊല്ലത്ത് ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. രണ്ട് കയ്യും കാലും ഇല്ലാത്ത 75 വയസുകാരിക്കാണ് ദുരനുഭവം ഏല്‍ക്കേണ്ടി വന്നത്. സമീപത്തെ സിസി ടിവിയില്‍ നിന്ന് വയോധികയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഷീദാണ് പ്രതിയെന്ന് മനസിലാകുന്നത്. കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊട്ടിയത്തെ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന…

Read More

ചിതറ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും നടത്തി വന്ന കേരളോത്സവം2023 സമാപിച്ചു

ചിതറ പഞ്ചായത്തിൽ  നാല് ദിവസങ്ങളിലായി നടത്തി വന്ന കാല കായിക മത്സരങ്ങൾക്ക്  ഇന്നവസനം . പഞ്ചായത്ത് തല ഓവറോൾ ട്രോഫി  ഗ്രാമപ്രകാശ് ചിതറ ക്ലബ്ബ് നേടി , രണ്ടാം സ്ഥാനം SASC കൊച്ചുകലിംഗ് കരസ്ഥമാക്കി , മൂന്നാം സ്ഥാനം പ്രതിഭ ബൗണ്ടർ മുക്കും നേടി . സമാപന സമ്മേളനം ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിലിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗത്തിന് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി…

Read More

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപംകൊണ്ടു, അടുത്ത അഞ്ചുദിവസം ശക്തമായ മഴ

ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതിചെയ്യുന്ന ശക്തികൂടിയ ന്യൂനമർദത്തിൻറെയും ചക്രവാതച്ചുഴിയുടെയും ചുഴലിക്കാറ്റിൻറെയും സ്വാധീനത്തിൽ കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം ആരംഭിച്ചു. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്ന് ഇന്നലെ തന്നെ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ‘തേജ്’ ഇന്ന് അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കു…

Read More

പുനലൂരിൽ കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി;എക്സൈസിനെ കണ്ട് നിർത്താതെ പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കഞ്ചാവ്,എംഡി എം എ എന്നിവയുടെ കൈമാറ്റം നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെമ്മന്തൂർ ബസ് സ്റ്റാൻഡിൽ  എക്സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവുമായി എത്തിയ കാർ വെട്ടിച്ച് കിടക്കാൻ ശ്രമിച്ചത്. തുടർന്ന് നടത്തിയ തെരിച്ചിലിലാണ് പുനലൂർ താഴെക്കട ഭാഗത്ത് കാർ ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയത്. ചെമ്മന്തൂരിൽ നിന്നും അമിതവേഗതയിൽ പോയ കാർ വെട്ടിപ്പുഴ വഴിവാളക്കോട് വഴി താഴെക്കട വാതുക്കൽ എത്തുകയായിരുന്നു .അമിത വേഗതയിൽ സഞ്ചരിച്ച കാർ മറ്റു പല വാഹനങ്ങളിലും തട്ടി അപകടം ഉണ്ടാക്കിയിരുന്നു. തുടർന്ന്…

Read More

ആറ്റിങ്ങിലിൽ ബാറിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

ആറ്റിങ്ങിലിൽ ബാറിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ.കുപ്രസിദ്ധ ഗുണ്ടയും ആറ്റിങ്ങൽ, കടയ്ക്കാവൂർ പോലീസ്സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയുമായ ആറ്റിങ്ങൽ വെള്ളൂർകോണം തൊടിയിൽപുത്തൻവീട്ടിൽ വിഷ്ണു (26) ആണ് അറസ്റ്റിൽ ആയത്.ഇക്കഴിഞ്ഞ ഒക്ടോബർ 19നു ആറ്റിങ്ങൽ ദേവ് റസിഡൻസി ബാറിലും സൂര്യബാറിലും വാളുമായി പ്രതിയും സുഹൃത്തായ അരുണും  ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബാറിലെ ഫർണിച്ചറും മറ്റും നശിപ്പിക്കുകയും ബാർ ജീവനക്കാരെയും കസ്റ്റമേഴ്സിനെയും ഭീഷണിപ്പെടുത്തുകയും ബാർ ജീവനക്കാരെമർദ്ദിച്ച് പണം കവർച്ച ചെയ്യുകയും ചെയ്ത കേസിലാണ് അറസ്റ്റ്…

Read More

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ തല പിടിച്ച് മരത്തില്‍ ഇടിപ്പിച്ച അധ്യാപകനെതിരെ പരാതി

അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളുടെ തല അധ്യാപകന്‍ മരത്തില്‍ ഇടുപ്പിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. തിരുവനന്തപുരം അയിരൂപ്പാറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകനെതിരെയാണ് പരാതി. അധ്യാപകന്‍ വിദ്യാര്‍ഥികളുടെ തല മരത്തില്‍ ഇടിപ്പിക്കുകയായിരുന്നു. അധ്യാപകന്‍ വിദ്യാര്‍ഥിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് മരത്തില്‍ തല ഇടിപ്പിക്കുകയായിരുന്നു. അതേസമയം പരിക്കേറ്റ വിദ്യാര്‍ഥി ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. വിദ്യാര്‍ഥികളോട് ക്രൂരമായി പെരുമാറിയത് സ്‌കൂളില്‍ രണ്ടാഴ്ച മുമ്പ് ചുമതലയേറ്റ…

Read More

ഭാര്യയുടെ ബന്ധുവിനെ വിഡിയോ കോളില്‍ വിളിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയുടെ ബന്ധുവിനെ വിഡിയോ കോളില്‍ വിളിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. സുഹൃത്തിന്റെ വാടക വീട്ടിലാണ് ആത്മഹത്യ ചെയ്തത്. മദ്യപിച്ച ശേഷം ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്നാണ് വിവരം. റിയാസും ഭാര്യയും രണ്ട് മാസമായി പിണക്കത്തിലായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!