പുനലൂരിൽ കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടി;എക്സൈസിനെ കണ്ട് നിർത്താതെ പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കഞ്ചാവ്,എംഡി എം എ എന്നിവയുടെ കൈമാറ്റം നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെമ്മന്തൂർ ബസ് സ്റ്റാൻഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവുമായി എത്തിയ കാർ വെട്ടിച്ച് കിടക്കാൻ ശ്രമിച്ചത്. തുടർന്ന് നടത്തിയ തെരിച്ചിലിലാണ് പുനലൂർ താഴെക്കട ഭാഗത്ത് കാർ ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തിയത്. ചെമ്മന്തൂരിൽ നിന്നും അമിതവേഗതയിൽ പോയ കാർ വെട്ടിപ്പുഴ വഴിവാളക്കോട് വഴി താഴെക്കട വാതുക്കൽ എത്തുകയായിരുന്നു .അമിത വേഗതയിൽ സഞ്ചരിച്ച കാർ മറ്റു പല വാഹനങ്ങളിലും തട്ടി അപകടം ഉണ്ടാക്കിയിരുന്നു. തുടർന്ന്…


