ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം; 19 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം
ജമ്മുകശ്മീരിലെ ദോഡയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 55 പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. ബത്തോത്ത – കിഷ്ത്വാർ ദേശീയപാതയിലാണ് അപകടം. പരിക്കേറ്റവരെ ഇവരെ ദോഡ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ നാട്ടുകാരും പിന്നീട് പൊലീസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. മരിച്ചവർക്ക് രണ്ടു ലക്ഷവും…


