വെഞ്ഞാറമൂട്ടിൽ വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച; നഷ്ടമായത് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 10,000 രൂപയും
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വീട്ടിന്റെ കതകിന് തീയിട്ട് കവർച്ച. അഞ്ച് പവൻ സ്വർണാഭാരണങ്ങളും പതിനായിരം രൂപയും മറ്റ് സാധനങ്ങളും മോഷണം പോയി. കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത്. പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രക്ക് പോയിരുന്നു. തിങ്കളാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ അടുക്കള വശത്തെ വാതിൽ തീകത്തിച്ച് പൊളിച്ച ശേഷമാണ് മോഷ്ടക്കൾ അകത്ത് കടന്നിരിക്കുന്നത്. കിടപ്പു മുറിയിലെ അലമാര പൊളിച്ചാണ് സ്വര്‍ണ്ണവും പണവും കവർന്നത്. പാങ്ങോട് പോലീസിൽ പരാതി…


