വേടനെതിരെ വീണ്ടും കേസ് ; പീഡിപ്പിച്ചു എന്ന് യുവതി

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിയിൽ റാപ്പർ വേടനെതിരെ കേസ്. യുവ ഡോക്‌ടറാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്. വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. യുവ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്തി. 2021 മുതൽ 2023 വരെ പലപ്പോഴായി പീഡിപ്പിച്ചുവെന്നാണ് പരാതി. 2023 മെയിൽ താൻ ടോക്സിക്കാണെന്ന് പറഞ്ഞ് ഒഴിവാക്കി . വേടന്റെ പ്രതികരണമാണ് പരാതി നൽകാൻ കാരണം . തന്റെ ആദ്യ പ്രണയമെന്ന് പറഞ്ഞ് വേടനിട്ട പോസ്‌റ്റ് പരാതി നൽകാൻ പ്രേരിപ്പിച്ചു. പലപ്പോഴായി വേടന് പണം നൽകിയിട്ടുണ്ടെന്നും യുവതി…

Read More

വയനാട് ഉരുൾപൊട്ടൽ:സംസ്ഥാനത്തെ സ്കൂളുകളിൽ മൗനാചരണം നടന്നു

വയനാട് ജില്ലയിലെ ചൂരൽമല-മുണ്ടകൈയിൽ 2024 ജൂലൈ 30-ന് ഉണ്ടായ ദാരുണമായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ബുധനാഴ്ച രാവിലെ 10 ന് ഒരു മിനിറ്റ് മൗനാചരണം നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്മരണിക പരിപാടി സംഘടിപ്പിച്ചത്. നഷ്ടപ്പെട്ട യുവജീവിതങ്ങളെ ആദരിക്കുന്നതിനും സുരക്ഷ, സഹാനുഭൂതി, ഐക്യദാർഢ്യം എന്നിവയ്ക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനും ഈ മൗനാചരണം സഹായകമായി. തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നടന്ന മൗനാചരണത്തിൽ പൊതുവിദ്യാഭ്യാസ…

Read More

അഞ്ചലിൽ പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അഞ്ചലിൽ പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ആർച്ചൽ മുളക്കൽ ഋതു ഭവനിൽ രാജേന്ദ്രൻ രമ്യ ദേമ്പതികളുടെ മകൻ 17വയസ്സുള്ള ഋതുരാജേന്ദ്രനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് മരണപ്പെട്ട ഋതു രാജേന്ദ്രൻ..ഇന്നലെ വൈകിട്ടോടുകൂടിയാണ് സംഭവം.

Read More

ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം; ആംബുലൻസ് ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം. ആറ്റിങ്ങൽ സ്വദേശിയായ വിജയനാണ് മരിച്ചത്. ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവേയാണ് അപകടം ഉണ്ടായത്. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് പോകവേയായിരുന്നു ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ആംബുലൻസും ഡ്രൈവറെയും ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. രോഗിയെ മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് വിട്ടു

Read More

നാഗാർജുന ആയുർവേദയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ ഔഷധോദ്യാനം പദ്ധതിക്ക് തുടക്കമായി

നാഗാർജുന ആയുർവേദ സംഘടിപ്പിക്കുന്ന വിദ്യാലയങ്ങളിൽ ഔഷധോദ്യാനം പദ്ധതി വയലാ വാസുദേവൻ പിള്ള മെമ്മോറിയാൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ബഹു. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ്‌ ഇബ്രാഹീം കുട്ടി മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടിക്ക് പ്രിൻസിപ്പൽ ഷൈമ ബീഗം സ്വാഗതം ആശംസിച്ചു.നാഗാർജുനയുടെ സഹായത്തോടെ നടത്തുന്ന പദ്ധതിയുടെ വിശദീകരണം നാഗാർജുന മാനേജർ ഡോ. ബോബി ജോസഫ് അവതരിപ്പിച്ചു. മുൻ PTA പ്രസിഡന്റ്‌ സിന്ധു അനിൽകുമാർ, PTA…

Read More

ചിതറ പേഴുമൂട് അപകടാവസ്ഥയിൽ വൻ മരം

കടയ്ക്കൽ മടത്തറ റോഡിൽ വൻ അപകടവസ്ഥയിൽ നിരവധി മരങ്ങളാണ് നിലവിൽ ഉള്ളത്. PWD യുടെ അധീനതയിലുള്ള ഈ മരങ്ങൾ മുറിച്ച് മാറ്റിയില്ല എങ്കിൽ വൻ അപകടം ഉണ്ടാകും.പല പ്രാവശ്യം ഈ കാര്യങ്ങൾ അധികൃതരെ അറിയിച്ചു എങ്കിലും നടപടി ഉണ്ടാകുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. മഴയത്ത് പല മരങ്ങൾ ഒടിഞ്ഞു വീഴുകയും ഇലക്ട്രിക്ക് പോസ്റ്റുകൾ ഓടിയുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്യുക പതിവാണ്. ഗതാഗത കുരുക്ക് വേറെയും. ജീവഹാനി സംഭവിച്ചാലെ അധികൃതർ തിരിഞ്ഞു നോക്കുകയുള്ളോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്….

Read More

മാതൃകയായി കല്ലറ ഗവണ്മെന്റ് VHSS ലെ വിദ്യാർത്ഥിനികൾ

ഒരു പവൻ വരുന്ന സ്വർണഭരണം നഷ്ടപ്പെട്ട മനോവിഷമത്തിൽ ഇരുന്ന യുവതിക്ക് ആശ്വാസമായി കല്ലറ VHSS ലെ വിദ്യാർത്ഥിനികൾ. കല്ലറ ARS ന് സമീപം റോഡരികിൽ കിടന്ന സ്വർണാഭരണം ശ്രദ്ധയിൽപെട്ട വിദ്യാർത്ഥികൾ സ്കൂളിന് മുന്നിൽ പോയിന്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് ശ്രീ സന്തോഷിനെ വിവരമറിയിക്കുകയും സ്വർണം ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന് പാങ്ങോട് പോലീസിൽ അറിയിക്കുകയും എസ് ഐ യുടെ ഇടപെടലിൽ ഉടമ സ്റ്റേഷനിൽ എത്തി സ്വർണാഭരണം ഏറ്റു വാങ്ങുകയുമായിരുന്നു. ബിൻസിയ,ഫാത്തിമ, ദേവ ശില്പ എന്നീ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന…

Read More

അഞ്ചൽ ഏരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം നിരപ്പിൽ സ്വദേശി റജി, ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം. ഏരൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം….

Read More

കുളത്തൂപ്പുഴ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികളെയും, അധ്യാപകരേയും പങ്കെടുപ്പിച്ചുകൊണ്ട് വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു

മനുഷ്യാ വന്യാ ജീവി സംഘർഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി വന്യാ ജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ഭക്ഷണം ലഭ്യമാക്കുവാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന തീവ്ര ശ്രമത്തിന്റെ ഭാഗമായി നടത്തി വരുന്ന വിത്തൂട്ട് പദ്ധതി അഞ്ചൽ റേൻജ് ഫോറെസ്റ്റ് ഏഴംകുളം സ്റ്റേഷൻ പരിധിയിൽ പ്പെട്ട കല്ലുവെട്ടാംക്കുഴി വനമേഖലയിൽ വെച്ച് കുളത്തൂപ്പുഴ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികളെയും, അധ്യാപകരേയും പങ്കെടുപ്പിച്ചുകൊണ്ട് വിത്തൂട്ട് പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കുളത്തുപ്പുഴ ഗ്രാമപഞ്ചായത്ത്‌ അംഗം ഷീജറാഫി നിർവഹിച്ചു, ചടങ്ങിൽ ഏഴംകുളം ഡെപ്യൂട്ടി റേൻജ് ഫോറെസ്റ്റ്…

Read More

ചിതറ വളവുപച്ചയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും ഇടിഞ്ഞു വീണു

ചിതറ വളവുപച്ചയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും ഇടിഞ്ഞു വീണു. ഭാഗ്യം കൊണ്ടാണ് ആളപായം ഉണ്ടാകാത്തത്. തേക്ക് വിളയിൽ വീട്ടിൽ സൈനുദ്ധീന്റെ വീടിന്റെ ഭാഗമാണ് ഇടിഞ്ഞു വീണത് ബാക്കി ഉള്ള ഭാഗം ഏതു സമയത്തും ഇടിഞ്ഞു വീഴുമെന്ന നിലയിൽ ആണ് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ സൈനുദ്ധീനും ഭാര്യാ മാജിതയും കൂടി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആണ് അപകടം ഉണ്ടായത്. ആദ്യം അടുക്കള ഭാഗത്തുള്ള ഭിത്തി ഇടിയുകയും…

Read More
error: Content is protected !!