തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണം: തൊഴിലാളിക്ക് പരിക്ക്
ചെങ്ങന്നൂർ: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. നാലാം വാർഡിൽ ചാങ്ങമല ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വെൺമണി ചെറുകുന്നിൽ മണിക്കാണ്(46) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. ജോലി ചെയ്തിരുന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന കാട്ടിൽ പതിയിരിക്കുകയായിരുന്ന പന്നിയാണ് ആക്രമിച്ചത്. കാട്ടുപന്നി മണിയുടെ നേർക്കു ചാടി ആക്രമിക്കുകയായിരുന്നു 22 ലധികം തൊഴിലാളികളാണ് ഇവിടെ ജോലിക്കുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെ പന്നി ഓടിപ്പോയി. മണിയെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലും പിന്നീട്, ആലപ്പുഴ വണ്ടാനം…


