Headlines

എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്; കുട്ടിയോടൊപ്പം കണ്ടുകിട്ടി എന്ന ട്രോളിന് പ്രതികരിച്ച് മുകേഷ്

അബിഗേലിനൊപ്പമുള്ള ചിത്രം പങ്കുവച്ച കൊല്ലം എംഎൽഎയും നടനുമായ മുകേഷിന് വന്ന ട്രോളിന് മറുപടിയുമായി താരം. ‘കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ’ എന്ന തുടങ്ങുന്ന ഒരു കുറിപ്പിനൊപ്പം മുകേഷ് കുട്ടിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചു. ഇന്നലെ ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നാട്ടുകാരിൽ ചിലർ കണ്ടെത്തിയ കുഞ്ഞിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ എംഎൽഎ മുകേഷ് കാണാൻ എത്തിയിരുന്നു. കുട്ടിയെ എടുത്തുകൊണ്ടു നിൽക്കുന്ന ചിത്രം മുകേഷ് തന്നെയാണ് അപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പിന്നാലെ കുട്ടിയോടൊപ്പം എംഎൽഎയെയും കണ്ടുകിട്ടി എന്ന ട്രോളുകൾ…

Read More

അബിഗേലിനെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്ത്

കൊല്ലം ഓയൂരിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. അബിഗേലിനെ കഴിഞ്ഞദിവസം ആദ്യം കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ മൂന്ന് വിദ്യാർത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാ ചിത്രം തയാറാക്കും. പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം…

Read More

സ്‌കൂൾ അർധവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ

സ്‌കൂൾ അർധവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ട‌റുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗം തീരുമാനിച്ചു. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിക്കാരുടെ അർധവാർഷിക പരീക്ഷയാണ് 12നു തുടങ്ങുക. ഒന്നു മുതൽ 10 വരെ ക്ലാസുകൾക്ക് 13നാണ് പരീക്ഷ തുടങ്ങുക. ക്രിസ്മസ് അവധിക്കായി 22ന് സ്കൂളുകൾ അടക്കും. ജനുവരി ഒന്നിന് സ്‌കൂളുകൾ തുറക്കും. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

തിരുവനന്തപുരം വേളിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം; മണ്ണിനടിയിൽ പെട്ട തൊഴിലാളിയെ പുറത്തെടുത്തു

തിരുവനന്തപുരം വേളിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം. വേളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിനടിയിൽ പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ പുറത്തെടുത്തു. വെസ്റ്റ് ബംഗാൾ സ്വദേശി രാജ്കുമാറിനെയാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കഴിഞ്ഞ ദിവസം ചിതറയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

ചിതറയിൽ കഴിഞ്ഞദിവസം വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ  കഴിഞ്ഞുവന്ന കുറക്കോട് ചരുവിള വീട്ടിൽ ഹാജിയാർഎന്നറിയപ്പെടുന്ന മൈതീൻ കണ്ണ് (85) മരണപ്പെട്ടത്.                      ഇന്നലെ രാവിലെ ചിതറ തടത്തിൽ ജംഗ്ഷനിൽ വച്ച് ഇദ്ദേഹം സഞ്ചരിക്കുന്ന ഇലക്ട്രിക് സ്കൂട്ടിയും ടെമ്പോ ട്രാവലറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചിതറ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിന് സമീപമാണ് അപകടം ഉണ്ടായത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്. കൃത്യമായി വാഹനം ഓടിക്കേണ്ട നിയമങ്ങൾ മനസിലാക്കാതെ വാഹനം ഓടിക്കുന്നത് മൂലം അനവധി അപകടങ്ങളാണ്…

Read More

അബിഗേലിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയവ‍ര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി.

Read More

കേരളവർമയിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി; റീക്കൗണ്ടിങ്ങിന് ഉത്തരവിട്ട് ഹൈക്കോടതി

തൃശൂർ കേരള വർമ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ കെ.എസ്. അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണാൻ ജസ്‌റ്റിസ് ടി.ആർ.രവി നിർദേശം നൽകി. ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്‌ഥാനം നഷ്ട്‌ടമായ കെഎസ്‌ സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്. കേരള വർമ കോളജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥിയായ മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി എസ്.ശ്രീക്കുട്ടൻ ഒരു…

Read More

പെരുമ്പാവൂരില്‍ സ്കൂളിൽ പോയ രണ്ട് വിദ്യാര്‍ത്ഥിനികൾ തിരിച്ചെത്തിയില്ല , കാണാനില്ലെന്ന് പരാതി

പെരുമ്പാവൂരിൽ നിന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് ഇന്ന് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഇരുവരെയും കാണാതായത്. തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയ്‌ക്ക്‌ സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞിറങ്ങിയങ്കിലും ഇരുവരും വീട്ടിൽ എത്തിയില്ല. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. വിദ്യാർത്ഥികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ഓയൂരിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന…

Read More

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പോലീസ് പുറത്തുവിട്ട രേഖാചിത്രം

കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് സൂചന.പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ ഫോൺ വിളിച്ചയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ്. ഓട്ടോയിൽ വന്ന 2 അം​ഗ സംഘം തന്റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി. ഓട്ടോയിൽ വന്നത് 2 പേരെന്ന് കട ഉടമ പറയുന്നു. സാധനങ്ങൾ വാങ്ങിയ അവർ ഓട്ടോയിൽ തന്നെ മടങ്ങി. 7…

Read More

പൂയപ്പള്ളി ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി

കൊല്ലം ഓയൂർ ഓട്ടു മലയിൽ നിന്ന് ആറു വയസ്സുള്ള ഒരു പെൺകുട്ടിയെ സ്കൂൾ വിട്ട് വരുംവഴി വെള്ള അമേസ് കാറിൽ തട്ടിക്കൊണ്ടുപോയി.3176 Reg നമ്പരുള്ള വെള്ള അമേസ് കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ഉടനെ ബന്ധപ്പെടുക 70127880568848767969 പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!