Headlines

ചിതറയിൽ ആടിനെ മോഷ്ടിച്ചു കടന്നുകളഞ്ഞു

ചിതറ മഞ്ഞപ്പാറയിൽ ലിജിൻ എന്ന ആളുടെ ഉപജീവന മാർഗ്ഗമായ ആടുകളെയാണ് കടത്തിക്കൊണ്ടു പോയത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ഓയിൽ ഫാം തൊഴിലാളിയായ ലിജിൻ രണ്ട് കുട്ടികളുടെ പിതാവാണ് . ഓയിൽ ഫാമിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്തത് കൊണ്ടാണ് കന്നുകാലികളെ വളർത്തലുകൂടി ചെയ്ത് പോന്നത് . ഈ പാവപ്പെട്ട കുടുംബത്തിലെ   ആടുകളെയാണ്  സാമൂഹിക വിരുദ്ധർ കടത്തിക്കൊണ്ടു പോയത്. ഓയിൽ ഫാം മേഖലയിൽ വളർത്തു മൃഗങ്ങളെ  കടത്തി കൊണ്ട് പോകുന്നത്…

Read More

സമഗ്ര വികസനം മുന്നിൽ കണ്ടുള്ള വാർഷിക പദ്ധതി രൂപീകരണമാണ് ലക്ഷ്യം-ശ്രീ. എം. എസ് മുരളി

ചിതറ: ചിതറ ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിവിധ വർക്കിംഗ്‌ ഗ്രൂപ്പുകളുടെ യോഗം ഡിസംബർ 4 ഇന് രാവിലെ 11 മണിക്ക് പഞ്ചായത്ത്‌ ടൌൺഹാളിൽ വെച്ച് നടന്നു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടി മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്തിന്റെ ആദരണീയനായ പ്രസിഡന്റ്‌ ശ്രീ. M S മുരളി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ ശ്രീ. R…

Read More

സംസ്ഥാന വ്യാപകമായി എസ് എഫ് ഐ പഠിപ്പ് മുടക്ക് സമരത്തിന് ഒരുങ്ങുന്നു

സംസ്ഥാന വ്യാപകമായി ഡിസംബർ 6 ന് പഠിപ്പ് മുടക്ക് സമരത്തിനൊരുങ്ങി എസ്എഫ്ഐ. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് ഒരുങ്ങുന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചടയമംഗലത്ത് ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷം

കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷം ഉണ്ടായത് .ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കും കോൺഗ്രസിന്റെ പഞ്ചായത്ത് മെമ്പർക്കും പരിക്ക്. പോരേടം വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടി തോരണങ്ങൾ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമികമായ വിവരം. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചതായാണ് വിവരം. സ്ഥലത്ത് സ്ഥിതിഗതികൾ ശാന്തമായതായി ചടയമംഗലം പോലീസ് പറഞ്ഞു. ചടയമംഗലം പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇലക്ഷനുമായി ബന്ധപ്പെട്ട്…

Read More

മൂന്നര വയസ്സുകാരൻ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്‌നിയുടെയും മകൻ റസൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അമീറിന്റെ തറവാട്ടുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സഹോദരൻ: സജൽ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കലിക ന്യൂസ് ഫെസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു.

ചിതറയിലും പരിസര പ്രദേശങ്ങളിലും പ്രാദേശിക വാർത്തകൾ നൽകിയിരുന്ന കലിക ന്യൂസിന്റെ ഫെയ്സ്ബുക്ക് പേജാണ് ഇന്നലെ രാത്രി ഹാക്ക് ചെയ്യപ്പെട്ടത് .  കൊല്ലം ജില്ലയിലെ തന്നെ പ്രധാന പെട്ട ഓൺലൈൻ വാർത്ത ചാനൽ ആയിരുന്നു കലിക . സാധരണക്കരിലേക്ക് വളരെ പെട്ടെന്ന് വാർത്തകൾ എത്തിച്ചു കൊണ്ടിരുന്ന ഫെസ്ബുക്ക് പേജ് ആയിരുന്നു . പേജിലൂടെ ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വീഡിയോകൾക്ക് കലിക ന്യൂസിന് യാതൊരുവിധ ബന്ധവുമില്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പോലീസ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍

പോലീസ് എന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍.കവര്‍ച്ചയ്ക്ക് ശേഷം ഒളിവില്‍ പോയ പ്രതികളെ പൊലീസ് സംഘം സാഹസികമായി വാഹനത്തെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. നിയമവിദ്യാര്‍ത്ഥിയായ യുവതിയും സുഹൃത്തുക്കളുമാണ് പിടിയിലായത്.കഴിഞ്ഞ മാസം 15ന് രാത്രി 12നായിരുന്നു ആക്രമണം നാലംഗ സംഘം ഹോസ്റ്റല്‍ ആക്രമിച്ചത്. മുല്ലയ്ക്കല്‍ റോഡിലെ ഹോസ്റ്റലിലാണ് ഇവര്‍ മാരകായുധങ്ങളുമായി കയറിയത്. വധഭീഷണി മുഴക്കിയ സംഘം അഞ്ച് മൊബൈല്‍ ഫോണുകളും സ്വര്‍ണമാല, മോതിരം തുടങ്ങിയവയും കവര്‍ന്നു. ഹോസ്റ്റലിലെ താമസക്കാരുടെ അകന്ന കൂട്ടുകാരന്‍…

Read More

പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണം

ചിതറ ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം 2023 ഡിസംബർ 4 തിങ്കൾ രാവിലെ 10 മണിക്ക് പഞ്ചായത്ത്‌ ടൌൺ ഹാളിൽ വെച്ച് കൂടുന്നു. എല്ലാവരും പങ്കെടുക്കുക . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഒന്നര കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി നിഖില അറസ്റ്റിൽ

ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിലായി. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി നിഖിലയാണ് എക്സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെ‌ക്‌ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇരുപത്തൊൻപതുകാരിയായ നിഖില വീടിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പയ്യന്നൂരിൽ സെയിൽസ് ഗേളായി ജോലിചെയ്യുകയായിരുന്നു നിഖില. ബുള്ളറ്റ് ലേഡിഎന്ന് നാട്ടിൽ അറിയപ്പെടുന്ന നിഖിലധാരാളം യാത്രകൾ നടത്തിയിരുന്നു.അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ്ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെന്ന്സംശയിക്കുന്നതായി എക്സൈസ് പറഞ്ഞു. നിഖിലയുടെ വീട്ടിൽ കഞ്ചാവ്സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വീട് വളഞ്ഞ് നടത്തിയ പരിശോധനയിൽ…

Read More

പുനലൂർ പോലീസിന്റെ അറിയിപ്പ് 21/04/2023 ന് 9.38 ആയൂരിൽ നിന്നും അഞ്ചൽ ഭാഗത്തേക്ക് KSRTC യിൽ യാത്ര ചെയ്തവർ ശ്രദ്ധിക്കുക

ഈ കാണുന്ന CCTV ദൃശ്യങ്ങൾ 21-04 – 2023 രാത്രി 9:38 pm മണിക്ക് നാഗർകോവിൽ പുനലൂർ ബസ് ആയൂരിൽ നിന്നും അഞ്ചലേക്ക് പോകനായി നിർത്തിയ ബസിൽ ബൈക്കിൽ വന്നിറങ്ങിയ ആയൂരിൽ ഫിറ്റ്നസ് വേൾഡ് എന്ന ജിംനേഷ്യം നടത്തുന്ന  അഞ്ചൽ തഴമേൽ സ്വദേശി  അജിത്ത് കയറിയിരുന്നു. അന്ന് രാത്രി 10 മണിയോടെ കരവാളൂര് പിറക്കൽ പാലത്തിന് തൊട്ട് മുന്നേ യുള്ള രണ്ട് വളവുകൾക്ക് നടുവിലായി റോഡിന്റെ വശത്ത് അബോധവസ്ത്ഥയിൽ കാണുകയും 03-05-23 തിരുവന്തപുരം മെഡിക്കൽ കോളേജിൽ വെച്ച്…

Read More
error: Content is protected !!