അഞ്ചലിൽ ഏഴോളം വരുന്ന സംഘം വീട് കയറി അക്രമം; അക്രമിച്ചത് മടത്തറ സ്വദേശികളെന്ന് ആരോപണം
അഞ്ചൽ ഈസ്റ്റൻ വില്ലയിൽ സലീമിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 11.15 ഓടെ അക്രമം ഉണ്ടായത്. വീടിന്റെ മുന്നിൽ കിടന്ന കാറും ജനാലയും കതകും അക്രമികൾ അടിച്ചു തകർത്തതായി സലീം പറയുന്നു. വീടിന്റെ സമീപം താമസിക്കുന്ന സുധീറെന്ന വ്യക്തിയുമായി സലീം ചെറിയ തോതിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഈ വാക്ക് തർക്കത്തിന്റെ വൈരാഖ്യമാണ് അക്രമത്തിന് പിന്നിലെന്ന് സലീം പറയുന്നു. സുധീറിന്റെ ബന്ധുക്കളായ മടത്തറ സ്വദേശികളെ ഇന്നലെ രാത്രി കൊണ്ട് വരികയും വീടിന്റെ മതിൽ ചാടി കടന്ന്…


