മടത്തറ അരിപ്പലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുളത്തുപ്പുഴ സ്വാദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കുളത്തുപ്പുഴ സ്വാദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്… കുളത്തുപ്പുഴ സ്വദേശി പുത്തൻ പുരയിൽ ശരീഫ്, നജീമ എന്നിവർക്ക് ആണ് പരിക്ക് പറ്റിയത്. നജീമയുടെ കൈ പൊട്ടൽ ഉണ്ടായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൊണ്ട് പോയി കൊല്ലം മടത്തറ അരിപ്പയിൽ ആണ് സംഭവം മടത്തറയിലുള്ള ബന്ധുവീട്ടിൽ പോയി തിരികെ കുളത്തുപ്പുഴയിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത് കാട്ടുപോത്തുക്കൂട്ടം മലയോരഹൈവേ പാത മുറിച്ചുകടക്കുമ്പോഴാണ് അപകടം ഉണ്ടായത്

Read More

ചിതറയിലെ തട്ടുകടയിൽ നിന്ന് പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാൾ കല്ലമ്പലത്ത് ബിവറേജസ് ഔട്ടലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കവെ പിടിയിലായി; ചിതറ ചിറവൂർ സ്വദേശി പിടിയിൽ

ചിതറയിലെ തട്ടുകടയിൽ നിന്ന് പണം മോഷ്ടിച്ച് കടന്നുകളഞ്ഞയാൾകല്ലമ്പലത്ത് ബിവറേജസ് ഔട്ടലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കവെ പിടിയിലായി ചിതറ ചിറവൂർ സ്വദേശി ഗോപു എന്നറിയപ്പെടുന്ന ഗോപകുമാറാണ് പിടിയിലായത്ഇന്നലെ വൈകുന്നേരം നാലുമണിയോടെ തട്ടുകടയിലെത്തിയ ഇയ്യാൾ ഭക്ഷണം ഓർഡർ നൽകി കടയിലെ ജീവനകാരൻ ഭക്ഷണം എടുക്കുന്നതിനിടെ ഇയ്യാൾ മേശപ്പുറത്ത് പൈസവാങ്ങിയിടുന്ന പാത്രത്തിൽ നിന്നും പൈസ എടുക്കുകയായിരുന്നു രണ്ട് തവണയായാണ് ഇയ്യാൾ പണം എടുക്കുന്നത്തുടർന്ന് ഉടമ മുനീർ സിസിടീവി ദൃശ്യം ഉൾപ്പെടെ ചിതറ പോലീസിൽ പരാതി നൽകി രണ്ട് സുഹൃത്തുക്കളും ഒത്താണ് കടയിൽ…

Read More

ചിതറ ഗ്രാമപ്പഞ്ചായത്തും കൃഷി ഭവനും കർഷകരെ ആദരിക്കുന്നു

ചിങ്ങം ഒന്ന്, കർഷക ദിനാചാരണത്തിന്റെ ഭാഗമായി ചിതറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കുന്നു. താല്പര്യമുള്ള കർഷകർ അപേക്ഷകൾ ചൊവ്വാഴ്ച 05/08/2025 നു മുൻപായി കൃഷി ഭവനിൽ നേരിട്ടോ വാർഡ് മെമ്പർമാർ മുഖേനയോ സമർപ്പിക്കേണ്ടതാണ്.വിഭാഗങ്ങൾ സ്വയം നാമനിർദേശത്തിനും മറ്റുള്ളവരെ നാമനിർദേശം ചെയ്യാനും സാധിക്കുന്നതാണ് നാമനിർദേശം നൽകുമ്പോൾ ആ കർഷകന്റെ കൃഷിയിടം, കൃഷി രീതികൾ എന്നിവയെ പറ്റി ഒരു ലഘു വിവരണം നിർബന്ധമായും ഉൾപെടുത്തേണ്ടതാണ് കഴിഞ്ഞ 3 വർഷങ്ങൾക്കുള്ളിൽ ആദരിച്ച കർഷകർ അപേക്ഷ…

Read More

സിനിമാ നടൻ കലാഭവൻ നവാസ് അന്തരിച്ചു

സിനിമാ നടൻ കലാഭവൻ നവാസ്അന്തരിച്ചു. 51 വയസ്സായിരുന്നു. ഷൂട്ടിങ്ങിനു ശേഷം ഹോട്ടൽ മുറിയിൽ എത്തിയ അദ്ദേഹത്തെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണു കരുതുന്നത്. ഷൂട്ടിങ്ങ് പൂർത്തീകരിച്ച് ചോറ്റാനിക്കരയിലെ ഹോട്ടലിലെ മുറി ഒഴിയാൻ എത്തിയതായിരുന്നു. ചെക്ക് ഔട്ട്നു പോയ അദ്ദേഹത്തെ കാണാതെ റൂംബോയ് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ലച്ചിത്ര നടൻ അബൂബക്കറിൻ്റെ മകനാണ്. നടി രഹനയാണ് ഭാര്യ

Read More

വീണ്ടും  കൊടും വഞ്ചന ;  വീട്ടിൽ വിളിച്ച് വരുത്തി വിഷം നൽകി കൊന്നു

കോതമംഗലം ‘അവളെന്നെ ചതിച്ചു’ മരിക്കുന്നതിനു മുൻപ് യുവാവ് ബന്ധുവിനോട് പറഞ്ഞ വാക്കുകൾ സത്യമാണോ എന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് കോതമംഗലം പൊലീസ്. മാതിരപ്പിള്ളി മേലേത്ത് മാലിൽ അൻസൽ(38) ആണ് മരിച്ചത്. മലിപ്പാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന പെൺസുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച്‌ച പുലർച്ചെയാണ് അൻസലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അൻസൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. യുവതിയുമായി വർഷങ്ങളായി പരിചയമുണ്ട്….

Read More

തെരുവ് നായ ആക്രമണത്തിൽ DYFI ചിതറ മേഖല കമ്മിറ്റി പ്രതിഷേധിച്ചു

തെരുവ് നായ ആക്രമണത്തിൽ DYFI ചിതറ മേഖല കമ്മിറ്റി പ്രതിഷേധിച്ചു… ഇന്നലെ വൈകുന്നേരം ചിതറ ഗ്രാമപഞ്ചായത്തിലെ അയിരക്കുഴി പ്രദേശത്ത് ആക്രമാസക്തമായ തെരുവ് നായ ചുമട്ടു തൊഴിലാളിയെ അടക്കം എട്ടോളം പേരെ കടിച്ചു പരിക്കേൽപ്പിച്ചതിനെ തുടർന്ന് ഇന്ന് DYFI -CPM –CITU പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് പ്രതിഷേധിച്ചു…. പരിക്കേറ്റവർക്ക്‌ ചികിത്സാ സഹായമുൾപ്പടെ, തുടർ നടപടികളാവശ്യപ്പെട്ടു നടത്തിയ ചർച്ചയിൽ DYFI -CPM -CITU നേതാക്കൾക്ക് പഞ്ചായത്ത് സെക്രട്ടറി പരിക്കേറ്റവർക്ക് ഉടൻ സഹായം നൽകുമെന്ന് ഉറപ്പ് നൽകുകയും തുടർ…

Read More

കുമ്മിൾ തുളസിമുക്കിലൂടെ ടോറസ് ലോറിയുടെ അമിത വേഗത ; ഒഴിവായത് വൻ അപകടം

കുമ്മിൾ തുളസിമുക്കിൽ ടോറസും കാറും അപകടത്തിൽ പെട്ടു അപകടത്തിൽ ഒരു വൈദ്യുതി പോസ്റ്റ് ഉൾപ്പെടെ തകർന്നു. ഒതുക്കി ഇട്ടിരുന്ന കാറിലേക്ക് ടോറസ് ലോറി ഇടിക്കുകയായിരുന്നു അപകടത്തിൽ ആർക്കും പരിക്കുകളില്ല, അമിത വേഗതയിൽ ഇറക്കം ഇറങ്ങിയ ടോറസ് മറ്റൊരു വാഹനം കണ്ട് ബ്രേക്ക് ചെയ്യാൻ ശ്രമിച്ചു എങ്കിലും വാഹനം നിൽക്കാതെ കാറുമായി ഇടിക്കുകയായിരുന്നു. ഈ ഭാഗങ്ങളിൽ ലോഡ് കൊണ്ട് അമിത വേഗതയിൽ ആണ് വാഹനങ്ങൾ പോകുന്നത് എന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും വൻ അപകടങ്ങളാണ് ഒഴിവായി പോകുന്നത് അധികൃതർ…

Read More

വാഹനാപകടം ;വയ്യാനം സ്വദേശി മരണപ്പെട്ടു

വാഹനാപകടത്തിൽ വയ്യാനം സ്വദേശി മരണപ്പെട്ടുസ്ക്കൂട്ടിയിൽ വട്ടപ്പാറയിലെ ദന്ത ആശുപത്രിയിലേക്ക് പോയ കോട്ടക്കൽ വയ്യാന൦ സ്വദേശി അനിൽകുമാറു൦ കുടു൦ബവമാണ് അപകടത്തിൽപെട്ടത് അനിൽകുമാ(ർ 44) മരണപ്പെട്ടു. ഒപ്പ൦ഉണ്ടായിരുന്നഭാര്യ സിജി(42).മകൾപാ൪വ്വതി(8)എന്നിവരെ പരിക്കുകളോടെ ഗോകുല൦ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ഓടിച്ച കാർ വെട്ടുക്കവലയിലേക്ക്പോകാൻ ഒരു ഫാസ്റ്റിനെഓവ൪ടേക്ക്ചെയ്ത് സ്ക്കൂട്ടിയിലിടുച്ചാണ് അപകട൦.

Read More

SNHS ഹയർ സെക്കന്ററി സ്കൂൾ ചിതറയിലേക്ക് പ്രതിഷേധ മർച്ചുമായി  കോൺഗ്രസും കെ എസ് യുവും

കെ എസ് യു ,  കോൺഗ്രസ് നേത്യത്വത്തിൽ എസ് എൻ എച്ച് എസ് എസ് ചിതറ സ്കൂളിലേക്ക് മാർച്ച് നടത്തി.സ്കൂളിന്റെ കവാടത്തിന്റെ ആർച്ചിൽ തൊട്ട് നിൽക്കുന്ന വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കണം എന്നും സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾക്ക് നടക്കാൻ കഴിയാത്ത അവസ്ഥയിൽ ചെളി ഉണ്ടാകുന്നു എന്നും പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്സമരം കോൺഗ്രസ് ചിതറ മുൻ മണ്ഡലം പ്രസിഡന്റ് ഷമീം ഉദ്ഘാടനം ചെയ്തു. എന്നാൽ മാനേജ്മെൻറ് പറയുന്നത് വൈദ്യുതി ലൈൻ മാറ്റുവാൻ ഇലക്ട്രിസിറ്റിക്ക് പരാതി നൽകിയിട്ടുണ്ടെന്നുംഗ്രൗണ്ടിൽ വെളളം…

Read More

ചിതറ ഐരക്കുഴിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 4 പേർക്ക് കടിയേറ്റു

ചിതറ ഐരക്കുഴി ജങ്ഷനിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു, സ്കൂൾ കുട്ടികളെ കടിക്കാൻ ശ്രമിക്കുന്നതിനെ നാട്ടുകാർ കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചു തുടർന്നാണ് നായ നാട്ടുകാരെ കടിച്ചത്. പട്ടിക്ക് പേ വിഷബാധ ഉള്ളതായി സംശയിക്കുന്നു കടിയേറ്റവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.തെരുവ് നായ ആക്രമണം നാട്ടിൽ പതിവ് ആണെന്ന് നാട്ടുകാർ ആരോപിച്ചു

Read More
error: Content is protected !!