Headlines

ചിതറ കോത്തലയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

ചിതറ കോത്തലയിൽ മൂർഖൻ പാമ്പിനെ പിടികൂടി അഞ്ചൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ എത്തിയാണ് പാമ്പിനെ പിടികൂടിയത് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ നാട്ടുകാരാണ് പാമ്പിനെ കണ്ടത് . രണ്ട് പാമ്പ് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു എന്നാൽ ഒരു പാമ്പിനെ മാത്രമേ പിടികൂടാൻ സാധിച്ചിട്ടുള്ളൂ. ഇതിന് മുമ്പും ഈ പ്രദേശത്ത് നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയിട്ടുണ്ട്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ പേഴുംമൂട് യു.പി.എസിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ചു

ചിതറ പേഴുംമൂട് യു.പി.എസിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ചു. സീനിയർ ടീച്ചർ ശോഭാ സി.എൽ അധ്യക്ഷനായ ചടങ്ങിൽ അറബിക് അധ്യാപകനും രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ നിറസാന്നിധ്യവുമായ ഫൈസൽ നിലമേൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ വി. കെ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ഉദ്ഘാടനം ചെയ്തു. ദീപ, അഭിരാമി അജിത്ത്,അമൃത, അഞ്ജന കൃഷ്ണൻ എന്നിവർ ആശംസകൾ നേരുന്നു. അഷറഫിന്റെ നന്ദിയോട് കൂടി പരിപാടി അവസാനിച്ചു. അറബി പഠിക്കുന്ന നാല്പതോളം കുട്ടികൾ വിവിധ പരിപാടികളിൽ…

Read More

ചിക്കൻ കറി കുറഞ്ഞുപോയി, ഭക്ഷണം കഴിക്കാനെത്തിയ സംഘം വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടി

ചിക്കൻ കറി കൊടുത്തത് കുറഞ്ഞുപോയെന്നാരോപിച്ച് വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ സംഘത്തിന് നൽകിയ ചിക്കൻ കറി  കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് ഹോട്ടൽ ഉടമയെ ആക്രമിച്ചത്. വർക്കല രഘുനാഥപുരം സ്വദേശിയായ 46 വയസുള്ള നൗഷാദിനാണ് ആക്രമണത്തിൽ തലയ്ക്ക് വെട്ടുകൊണ്ടത്. ഇയാൾ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വർക്കല താന്നിമൂട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അക്രമികളുടെ ഇരുചക്ര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ വർക്കല പൊലീസ്…

Read More

കാറിൽ നിന്നിറങ്ങവേ കാൽവഴുതി തോട്ടിൽ വീണ് യുവതി മുങ്ങിമരിച്ചു

രാത്രിയിൽ കാറിൽനിന്നിറങ്ങിയ യുവതി കാൽവഴുതി തോട്ടിൽ വീണു മരിച്ചു. നെടുങ്കണ്ടം സ്വദേശി ആശയാണു (26) മരിച്ചത്. നെടുങ്കണ്ടം ചക്കക്കാനത്ത് ഇന്നലെ രാത്രി ഒൻപതോടെയാണു സംഭവം. തോട്ടിലേക്കു വീണ ആശ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെടുത്തത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു, ഗര്‍ഭിണിയടക്കം 11പേര്‍ക്ക് പരിക്ക്

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്താണ് സ്വകാര്യ ബസ് റോഡിൽ തെന്നി തലകീഴായി മറിഞ്ഞത്. ഇന്ന് രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന ക്രിസ്റ്റീന എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഒരു ഗർഭിണി അടക്കം 11 പേർക്ക് അപകടത്തിൽ പരിക്കേറ്റു. മഴ പെയ്തു കിടന്ന റോഡിൽ ബസ് തെന്നിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനുശേഷം ഫയര്‍ഫോഴ്സെത്തി…

Read More

കൊട്ടാരക്കരയിൽ ഹരിതകർമ സേന അംഗത്തെ  വളർത്തു നായയെ വിട്ട് കടിപ്പിച്ചതായി പരാതി

കൊട്ടാരക്കര വെളിയം പഞ്ചായത്തിലാണ് ഹരിത കർമ്മ സേന അംഗത്തെ വളർത്തു നായയെ വിട്ട് കടിപ്പിച്ചതായി പറയുന്നത്. റോസമ്മയ്ക്കാണ് കടിയേറ്റത്. ഓട്ടോ ഡ്രൈവറായ മനോജ് എന്ന ആളുടെ വീട്ടിൽ പ്ലാസ്റ്റിക് എടുക്കാൻ ചെന്നപ്പോൾ മനോജ് മദ്യപിച്ചു നിൽക്കുകയായിരുന്നു എന്ന് റോസമ്മ പറയുന്നു .  കെട്ടഴിഞ്ഞു വന്ന പട്ടിയെ മനോജ് പിടിക്കുകയും മദ്യത്തിന്റെ ലഹരിയിൽ  തമാശ കണക്കുന്ന പോലെ  റോസമ്മയുടെ മുന്നിൽ കൊണ്ട് ചെന്ന് പട്ടിയോട് കടിക്കാൻ പറയുകയും ചെയ്യുകയായിരുന്നു എന്ന് പറയുന്നു. പലവട്ടം പട്ടിയോട് ആക്രോശിച്ച മനോജ് ശക്തിയായി…

Read More

വെഞ്ഞാറമൂട്ടിൽ വിദ്യാർഥിനി മരിച്ച നിലയിൽ

മുൻ വനമന്ത്രി രാജുവിന്റെ പേഴ്സണൽ സ്റ്റാഫ് അംഗവും റവന്യൂ വകുപ്പ് റിട്ടർഡ് ജീവനക്കാരനുമായ സനൽ കുമാറിന്റെയും പിരപ്പൻകോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപികവത്സലയുടെയും മകൾദേവിക വി .എസ് (20) നെ ശനിയാഴ്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് ഇംഗ്ലീഷ് ബിരുദം കരസ്ഥമാക്കിയ ദേവിക വിദേശത്ത് പോകുന്നതിനുള്ള കോഴ്സിന് ഓൺലൈൻ ആയി പഠിക്കുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് എല്ലാദിവസവും ദേവിക പങ്കെടുത്തിരുന്നു.ട്രാവൻകൂർ…

Read More

സപ്ലൈകോ സ്റ്റോറുകൾ അടച്ചുപൂട്ടി മദ്യകച്ചവടം നടത്താൻ സർക്കാരിനെ അനുവദിക്കില്ല- ആർ.എസ് അബിൻ

സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക നൽകി പ്രതിസന്ധിയിൽ നിന്നും സ്ഥാപനത്തെ കരകയറ്റുന്നതിന് പകരം സ്ഥാപനത്തെ തകർക്കുന്ന നയങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന ജന:സെക്രട്ടറി ആർ.എസ് അബിൻ. സപ്ലൈകോയിൽ അവശ്യ ഭക്ഷ്യവസ്തുക്കളും, സബ്‌സിഡി സാധനങ്ങളും ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട് പോരേടം ജംഗ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സബ്സിഡി സാധനങ്ങൾ വിലകൂട്ടി വിൽക്കാനുള്ള നീക്കം സാധനക്കാരെ രൂക്ഷമായി ബാധിക്കും. ജീവനക്കാരും പാക്കിംഗ് തൊഴിലാളികളും തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. സപ്ലൈകോയുടെ പ്രതിസന്ധി…

Read More

ഷെമീർ കുമ്മിളിനോട് മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ

മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയിലുള്ള എം എസ് ഗോപീകൃഷ്ണന്റെ വെല്ലുവിളി. മുഖ്യമന്ത്രിയെ തടഞ്ഞാല്‍ എല്ലാ മറുപടിയും അന്നു തരാമെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. കടയ്ക്കൽ കുമ്മിൾ പഞ്ചായത്ത് അംഗവുമായ പൊതുപ്രവർത്തകൻ സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെല്ലുവിളി പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുന സംഘടിപ്പിച്ചു

സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പുതിയ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. കെ. അശോകകുമാർ,കേരളകൗമുദി( പ്രസിഡന്റ്‌ )സുധീഷ് ആർ കരുനാഗപ്പള്ളി, ( സെക്രട്ടറി )ശ്രീ. മൊയ്‌ദു അഞ്ചൽ,ന്യൂസ്‌ കേരളം (ട്രഷറർ )റാണിചന്ദ്ര,ന്യൂസ്‌ ഫോർ കേരള, (ജോയിൻ സെക്രട്ടറി )ബിനീഷ് എം.ജി,ചങ്ങാതിക്കൂട്ടം( വൈസ് പ്രസിഡന്റ്‌ )ബിലു,കേരള ടുഡേ,എം.എസ് വിഷ്ണുദാസ്20 വിഷൻ,ഷാജഹാൻ,ന്യൂസ്‌ കേരളം 24,മഹേഷ്‌,വോയിസ്‌ ഓഫ്- പുനലൂർ എന്നിവരെഎക്സിക്യൂട്ടീവ് അംഗങ്ങളായും പ്രഖ്യാപിച്ചു. യോഗം ഐകകണ്ഠം അംഗീകരിച്ചതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറി റെക്കോർഡുകൾ പുതിയ ജില്ലാ സെക്രട്ടറിക്ക് കൈമാറി. ഉദ്ഘടനാപ്രസംഗത്തിൽ ഓൺലൈൻ മാധ്യമങ്ങളുടെ…

Read More
error: Content is protected !!