Headlines

കടയ്ക്കൽ സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ വീടിനുള്ളിൽ  കണ്ടെത്തി

കടയ്ക്കൽ പള്ളിമുക്ക് സ്വദേശി ശ്യാം 44 നെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത് ശ്യാമിന്റെ മാതാവാണ് ആദ്യം ബോഡി കണ്ടെത്തിയത് . മാതാവ് കഴിഞ്ഞ ദിവസം സഹോദരന്റെ വീട്ടിലായിരുന്നു . ഇന്ന് തിരികെ സ്വന്തം വീട്ടിലെത്തിയ ശ്യാമിന്റെ മാതാവ് വീടിന്റെ ഹാളിൽ നിലത്ത് മരിച്ചു കിടക്കുന്ന മകനെയാണ് കാണുന്നത് . ശ്യാം അവിവാഹിതനാണ് . തുടർന്ന് കടയ്ക്കൽ പൊലീസ് എത്തി അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

ചടയമംഗലം പഞ്ചായത്തിലെ വാർഡ് മെമ്പർ രാജി വച്ചു

ചടയമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം ജയൻ രാജിവച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗവും പുലിയോട് വാർഡ് മെമ്പറുമാണ് ഇദ്ദേഹം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തിൽ രാജി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ സംഘടനാപരമായ ചില വിഷയങ്ങൾ നിലനിൽക്കുന്നതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറെ ദിവസങ്ങൾക്കു മുന്നേ രാജി വയ്ക്കാൻ തീരുമാനമെടുത്തിരിക്കുകയായിരുന്നു ഇദ്ദേഹം എന്നാണ് അറിയുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികള്‍ പിടിയിൽ

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികള്‍ പിടിയിലായി. കുന്നംകുളത്തു നിന്നാണ് പ്രതികളെ ചെന്നൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളായ അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റു രണ്ടു കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സ്വത്തുക്കള്‍ വില്‍ക്കാന്‍, കാരൈക്കുടി കൊട്ടയ്യൂരില്‍ താമസിക്കുന്ന കുടുംബസുഹൃത്തായ വ്യവസായി അളഗപ്പനാണ് ഗൗതമി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നത്. എന്നാല്‍, ഇയാള്‍ വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കള്‍ അനധികൃതമായി വില്‍പ്പന നടത്തി കോടികള്‍ തട്ടിയെടുത്തുവെന്നാണ് ഗൗതമി ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്…

Read More

കേരളത്തിലേക്കുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു

ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷങ്ങൾക്കായി നിരവധി മലയാളികളാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നത്. ഈ സീസൺ മുതലെടുക്കുകയാണ് അന്തര്‍ സംസ്ഥാന സ്വകാര്യബസുകള്‍. ഇപ്പോഴുള്ള ടിക്കറ്റ് നിരക്ക് കേട്ട് ഞെട്ടിയിരിക്കുകയാണ് യാത്രക്കാർ.  ബെംഗളുരുവിൽ നിന്ന്  തിരുവനന്തപുരത്തേക്ക്  ക്രിസ്മസിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 6000 രൂപയാണ് സ്വകാര്യ ബസുകളിലെ നിരക്ക്. ട്രെയിനുകളിൽ വിഷുവരെയുള്ള ടിക്കറ്റ് ബുക്കിങ് ഇപ്പോഴേ  വെയ്റ്റിങ് ലിസ്റ്റിൽ ആണ്.  കൊച്ചിയിലേക്ക്  3200 മുതൽ മുകളിലേക്കാണ് നിരക്ക് . ഇതോടെ നാലംഗകുടുംബത്തിന്  നാട്ടിൽ ക്രിസ്മസ് ആഘോഷിക്കണമെങ്കിൽ യാത്രയ്ക്ക്…

Read More

നവകേരള സദസ്സിൽ യൂത്ത്കോൺഗ്രസ് കരിങ്കൊടിപ്രകടനം നടത്തി നിലമേലിൽ പോലീസുമായി നേരിയ സംഘർഷം

യൂത്ത് കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിങ്കൊടി പ്രകടനം നടത്തി. പ്രകടനം നിലമേൽ ജംഗ്ഷന് സമീപം പോലീസ് തടഞ്ഞു. തുടർന്ന് പോലീസുമായി നേരിയ സംഘർഷമുണ്ടായി. പോലീസ് അറസ്റ്റിനെ പ്രതിരോധിച്ച് റോഡ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മാഹിൻ പുത്തയം, ഡിസിസി ജന:സെക്രട്ടറി വി.റ്റി സിബി, ലിവിൻ വേങ്ങൂർ, എ.ആർ റിയാസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം…

Read More

നവകേരള സദസ്സിൽ അപേക്ഷ നൽകുന്നവർ ശ്രദ്ധികേണ്ട കാര്യങ്ങളും ഗതാഗത നിയന്ത്രണങ്ങളും

1) അപേക്ഷയിൽ മൊബൈൽ നംമ്പർ എഴുതാൻ മറക്കരുത് 2 ) സ്വന്തം മേൽവിലാസം പിൻ കോഡ് സഹിതം വ്യക്തമായി എഴുതണം 3) മുഖ്യമന്ത്രിയുടെയോ, അതത് വകുപ്പ് മന്ത്രിയുടെയോ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ യോ പേരിൽ അപേക്ഷ എഴുതാം 4) ഓരോരോ ആവശ്യത്തിനു മുള്ള അപേക്ഷകൾ പ്രത്യേകം അപേക്ഷയായി എഴുതുക 5) ഭിന്നശേഷിക്കാരുടെ  അപേക്ഷകൾ നവകേരള സദസ്സിലെ ഭിന്നശേഷിക്കാർക്ക് പ്രത്യേകമായുള്ള കൗണ്ടറിൽ നൽകി രസീത് വാങ്ങണം 6) നേരത്തെ നൽകിയ അപേക്ഷകളെ പറ്റിയുള്ള അന്വേഷണമാണെങ്കിൽ പഴയ ഫയൽ നംമ്പറോ…

Read More

കോർപ്പറേറ്റ്ഫണ്ട് വിനിയോഗത്തെ ചൊല്ലി
ചടയമംഗലത്ത് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു

ചടയമംഗലം പഞ്ചായത്തിലെ കടന്നൂർ പാറക്വാറിയുമായി ബന്ധപ്പെട്ട സി.എസ്.ആർ  (Corporate Social Responsibility) ഫണ്ട് വിനിയോഗത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. വ്യവസായങ്ങൾ മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഈ ഫണ്ട് വിനിയോഗിക്കേണ്ടത്. ഹോസ്പിറ്റൽ, സ്കൂൾ തുടങ്ങിയ പൊതു ആവശ്യങ്ങൾക്കോ വ്യവസായങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് പരിസ്ഥിതിക്കുണ്ടായ നാശങ്ങൾക്ക് പകരമായോ ഈ ഫണ്ട് വിനിയോഗിക്കണം എന്നാണ് കേന്ദ്ര പരിസ്ഥിതിവകുപ്പ് വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി പോരേടത്തെ സി.പി.ഐയുടെ വായനശാല നവീകരണത്തിനും മറ്റുമായി…

Read More

ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു

പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കും. തൊള്ളായിരം കോടിയോളം രൂപയാണ്‌ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. ക്രിസ്മസിനുമുമ്പ് എല്ലാ പെൻഷൻ കാർക്കും തുക ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചതായി ധനമന്ത്രി അറിയിച്ചു. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാരുകൾ 57,400 കോടിയോളം രൂപ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കായി വിതരണം ചെയ്‌തിട്ടുണ്ട്‌. രണ്ടാം പിണറായി സർക്കാർ 23,000 കോടിയോളം രൂപയും നൽകി.  64 ലക്ഷം പേരാണ്‌ പെൻഷൻ ഡാറ്റാ ബേസിലുള്ളത്‌. മസ്‌റ്ററിങ്‌ ചെയ്‌തിട്ടുള്ളവർക്കെല്ലാം…

Read More

ചിതറ ശ്രീകൃഷ്ണൻ കോവിലിന് സമീപം കോഴി വേസ്റ്റ് തള്ളി സാമൂഹ്യ വിരുദ്ധർ

ചിതറ ശ്രീ കൃഷ്ണൻ കോവിൽ ക്ഷേത്രത്തിന് സമീപം കാവിനടുത്താണ് കോഴി വേസ്റ്റ് ചാക്കിൽ കെട്ടി കൊണ്ട് നിക്ഷേപിച്ചത്. ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ. പട്ടികൾ വേസ്റ്റുകൾ കടിച്ചു വലിച്ചു പുറത്തേക്ക് ഇട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ആകാം ചാക്കിൽ കെട്ടി വേസ്റ്റ് കൊണ്ട് ഇട്ടത് എന്ന് അമ്പല കമ്മിറ്റിക്കാർ പറയുന്നു. Cctv  ലക്ഷ്യമാക്കി അന്വേഷണം നടത്തി വരികയാണ് . ക്ഷേത്ര പരിസരത്ത് ഇത് പോലെ കോഴി വേസ്റ്റ് ഇട്ടത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്ന അഭിപ്രായമാണ് പ്രദേശ…

Read More

സംസ്ഥാന വ്യാപകമായി നാളെ AISF പഠിപ്പ് മുടക്ക്;പരീക്ഷ നടക്കുന്ന കലാലയങ്ങൾ പഠിപ്പ് മുടക്ക് സമരത്തിൽ നിന്നും ഒഴിവാക്കി

സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളക്കുന്നു എന്നാരോപിച്ച്  ചാൻസലറുടെ നീക്കത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക്  AISF സംഘടിപ്പിച്ച മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി .ചാൻസലർ സംഘപരിവാർ അനുകൂലമാണ് എന്ന് ആരോപിച്ചു  നാളെ ( 19-12-2023) AISF സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നു പരീക്ഷ നടക്കുന്ന കലാലയങ്ങൾ പഠിപ്പ് മുടക്ക് സമരത്തിൽ നിന്നും ഒഴിവാക്കിയതായി AISF സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp…

Read More
error: Content is protected !!