Headlines

കടയ്ക്കൽ പാങ്ങലുകാട് സ്വദേശി ലാൽ കൃഷ്ണൻ മരണപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് അമ്മയും സഹോദരനും

കഴിഞ്ഞ നവംബർ അഞ്ചിന് മണ്ട്രോതുരുത്ത് കായലിൽ മുങ്ങി മരിച്ച നിലയിൽ ആയിരുന്നു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലാൽ കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും മുങ്ങി മരിച്ചു എന്ന് തന്നെയാണ് പറയുന്നത്  . എന്നാൽ ഈ മരണത്തിൽ ദുരൂഹത ആരോപിക്കുന്നു കുടുംബം. മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും ഉന്നത പൊലീസ് മേധാവികൾക്കും പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം. ലാൽ കൃഷ്ണയുടെ അമ്മ പറയുന്നത് ഇങ്ങനെ മുട്ടിന് താഴെമാത്രമാണ് ലാൽ കൃഷ്ണൻ മുങ്ങി മരിച്ചിടത്ത് വെള്ളം ഉള്ളത് .കേസ് അന്വേഷിച്ച…

Read More

ജില്ലാതല കേരളോത്സവത്തിൽ ഓവർ ഓൾ നേടി ചടയമംഗലം ബ്ലോക്ക്

കൊല്ലം ജില്ലയിൽ തുടർച്ചയായി നാലാം തവണയും ഓവർ ഓൾ നേടി ചടയമംഗലം ബ്ലോക്ക്.ജില്ലയിൽ ഒന്നാം സ്ഥാനത്തിനുള്ള ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിനുള്ള ട്രോഫി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി കെ ഗോപൻ സമ്മാനിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് അഡ്വ സാം കെ ഡാനിയേൽ, ക്ലബ് അംഗങ്ങൾ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ടൂറിന് പോകാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർത്ഥിനിയായ നവായിക്കുളം സ്വദേശിനി ജീവനൊടുക്കി

പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ശ്രീലക്ഷ്മി ( 17) ആണ് മരിച്ചത്. ഞെക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ആണ്.എൻ എസ് എസ് ക്യാമ്പിന്റെ ആവശ്യർത്ഥം കുട്ടി അമ്മയോട് പണം ആവശ്യപെട്ടിരുന്നു പണം നൽകാത്തതിൽ ഉള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്ന് പറയപ്പെടുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടത്തിന് ശേഷം വീട്ട് വളപ്പിൽ സംസ്കരിക്കും. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് കരുതലായി വളവുപച്ച അംഗൻവാടി

ക്രിസ്‌മസ് ആഘോഷത്തിന് കരുതിയ പണം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വി ധേയമാകുന്ന ആറു മാസം പ്രായ മുള്ള കുഞ്ഞിന് നൽകി വളവുപച്ച അങ്കണവാടി. പഞ്ചായത്തംഗം പേഴുംമൂട്സണ്ണി,എഎൽഎംസിപ്രസിഡന്റ് പ്രജിത്ത് തുമ്പമൺ തൊടി ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി. കഴിഞ്ഞ വർഷങ്ങളിലും ആഘോഷങ്ങളോടൊപ്പം സേവന പ്രവർത്തനങ്ങൾ അങ്കണവാടി നടത്തിയിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കണ്ണൂർ പാട്യം മൂഴിവയലിൽ സ്ഫോടനം

കണ്ണൂർ പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം. അസം സ്വദേശിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ അസം സ്വദേശി സയിദ് അലിയുടെ കൈയ്ക്ക് പരിക്ക് ഗുരുതരമാണ്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. വാട്ടർ ബോട്ടിൽ തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കെ എൽ കുവൈറ്റിന്റെ  ഇടപെടലിനെ തുടർന്നു അനിലാമോൾ  നാട്ടിലേക്ക് മടങ്ങി

കുവൈറ്റ് സിറ്റി കെ എൽ കുവൈറ്റിന്റെ  ഇടപെടലിനെ തുടർന്നുഅനിലാമോൾ  നാട്ടിലേക്ക് മടങ്ങി കുറച്ചു നാളുകളായി അസുഖബാധിതയായി മുബാറക് ഹോസ്പിറ്റൽ(ICU)അഡ്മിറ്റ് ആയിരുന്നു . അനില മോൾ കെ എൽ കുവൈറ്റ് ഫൗണ്ടറായസിറാജ് കടയ്ക്കലിനെ ബന്ധപ്പെട്ട്അവരുടെ വിഷമ സാഹചര്യങ്ങൾ വിവരിക്കുകയുണ്ടായി. അനില മോൾക്ക് തുടർ ചികിത്സയ്ക്കായി നാട്ടിൽ പോകുവാനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കണമെന്ന്അറിയിച്ചത് കാരണം, KL KUWAIT എക്സിക്യൂട്ടീവ് പാനൽഈ വിഷയം ചർച്ച ചെയ്യുകയുംനാട്ടിൽ പോകുവാനുള്ള ടിക്കറ്റ് മറ്റു ക്രമീകരണങ്ങളും ഒരുക്കുകയും ചെയ്തു..! എന്നാൽ നിർഭാഗ്യവശാൽ ആദ്യദിവസം യാത്ര ചെയ്യാൻ…

Read More

അഹമ്മദ് ദേവർ കോവിലും ആന്റണി രാജുവും രാജിവെച്ചു

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായിമന്ത്രിമാരായ അഹമ്മദ് ദേവർ കോവിലുംആന്റണി രാജുവും രാജിവെച്ചു.മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരുംരാജിക്കത്ത് നൽകിയത്. പിണറായിവിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്സർക്കാർ തുടർഭരണമേറ്റ സമയത്തെധാരണ പ്രകാരമാണ് രാജി. യഥാർത്ഥത്തിൽ കഴിഞ്ഞ മാസം 20 -ാം തീയതിയാണ് മന്ത്രിമാർ രാജിവെക്കേണ്ടിയിരുന്നത്. എന്നാൽ നവകേരള സദസ്സ് അവസാനിച്ചശേഷം മാത്രം മന്ത്രിമാർ രാജിവെച്ചാൽ മതിയെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു. ഇതേത്തുടർന്നാണ് മന്ത്രിസഭയിൽ നിന്നും മന്ത്രിമാരുടെ രാജി നീണ്ടത്. ഇന്നലെയാണ് തിരുവനന്തപുരത്ത് നവകേരള സദസ്സ് സമാപിച്ചത്. മന്ത്രിയെന്ന നിലയിൽ സംതൃപ്‌തമായ പ്രകടനമാണ് നടത്തിയതെന്ന് അഹമ്മദ് ദേവർകോവിൽ…

Read More

കുമ്മിൾ കോൺഗ്രസ്‌ പാർട്ടി ഓഫീസ് സിപിഎം  പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ചു കൊണ്ട്  പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കുമ്മിൾ കോൺഗ്രസ്‌ പാർട്ടി ഓഫീസ് സിപിഎം  പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ചു കൊണ്ട്  കുമ്മിളിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു കഴിഞ്ഞ ദിവസം ഐടിഐ തിരഞ്ഞെടുപ്പ്  നടന്നതിന് പിറകെ കോൺഗ്രസ്‌ പാർട്ടി ഓഫീസിന് നേരെ  സിപിഎം  ഏകപക്ഷീയമായ അക്രമം നടത്തി എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത് കോൺഗ്രസ്‌ നേതാക്കൾക്കും ഓഫീസിനും നേരെ അക്രമം അഴിച്ച് വിടുന്നു എന്നും കോൺഗ്രസ് പറയുന്നു  നാട്ടിൽ സമാധാനം അന്തരീക്ഷം തകർത്തു കലാപത്തിന് ആണ് സിപിഎം ശ്രമിക്കുന്നത്. അക്രമം  തുടർന്നാൽ തിരിച്ചു പ്രതിരോധിക്കുമെന്ന് പ്രതിഷേധ…

Read More

എട്ടാം ക്ലാസ് വിദ്യാർഥിനിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എട്ടാം ക്ലാസ് വിദ്യാർഥിനിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റാന്നി ഉതിമൂട് ഡിപ്പോപടി തോപ്പിൽ മുരുപ്പേൽ പരേതനായ ജോൺസണിന്റെ മകൾ ആഷ്മി ജോൺസൺ (12) ആണ് മരിച്ചത്.കുമ്പളാംപൊയ്ക സ്കൂളിലെ വിദ്യാർഥിനിയാണ്. ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ 11 മണിക്കു ശേഷമാണു സംഭവം. കുട്ടിയുടെ പിതാവ് ഒരു വർഷം മുൻപാണ് തടി ദേഹത്തു വീണു മരിച്ചത്. മാതാവ് ഷൈലജയ്ക്കും സഹോദരനും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി വാടക വീട്ടിൽ കഴിയുന്നത്. മുത്തശ്ശൻ രോഗിയാണ്….

Read More

വീട്ടമ്മയുടെ ലൈഫ് പദ്ധതി പണത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ വി ഇ ഒ അറസ്റ്റിൽ

വീട്ടമ്മയുടെ ലൈഫ് പദ്ധതി പണത്തിൽ നിന്ന്കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വിഇഒ) അറസ്റ്റിൽ. വഴിക്കടവ് പഞ്ചായത്തിലെ വിഇഒ ചുങ്കത്തറ കോട്ടേപ്പാടം സ്വദേശി അമ്പക്കാടൻ നിജാസിനെ (38) ആണ് വിജിലൻസ് അറസ്റ്റ് ചെയ്‌തത്‌. ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താവ് കോരൻകുന്നിലുള്ള വീട്ടമ്മയിൽനിന്നാണ് ഇയാൾ 10,000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനിടെയിലാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിജിലൻസ് ഡിവൈഎസ്‌പി ഫിറോസ് എം.ഷെഫീഖിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഭൂരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന്റെ ഭാഗമായി സർക്കാർ നൽകി വരുന്നതാണ് 6…

Read More
error: Content is protected !!