Headlines

കെഎസ്‌ആര്‍ടിസിയില്‍ 2024 മുതല്‍ മലയാള ഭാഷ മാത്രം

പുതിയ വര്‍ഷം മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ കേരളത്തിന്‍റെ ഔദ്യോഗിക ഭാഷയായ മലയാളം മാത്രം. സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. ഭരണ രംഗത്ത് 2022ലെ ലിപി പരിഷ്കരണ നിര്‍ദ്ദേശപ്രകാരമുള്ള ഫോണ്ടുകള്‍ ഉപയോഗിക്കേണ്ടതാണ്. ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ വെബ് പോര്‍ട്ടലില്‍ ലഭ്യമാണ് എന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.‌ മലയാളം ദിനപത്രങ്ങള്‍ക്ക് നല്കുന്ന പരസ്യം, ടെൻഡര്‍ തുടങ്ങിയവ പോലും പൂര്‍ണമായും മലയാളത്തിലായിരിക്കണം. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവികളുമടങ്ങുന്ന തസ്തിക മുദ്രകള്‍ എന്നിവയും മലയാളത്തില്‍…

Read More

കടയ്ക്കലിൽ ലോട്ടറി കച്ചവടകാരനെ കബളിപ്പിച്ച് ലോട്ടറിയും പണവും തട്ടിയെടുത്തു

34 വർഷം മുമ്പ് കടയ്ക്കലിലെത്തി താമസിച്ചു വരുന്ന ആന്ധ്രാപ്രദേശ് സ്വദേശിയിൽ നിന്നും യുവാവ് ലോട്ടറിയും പണവും തട്ടിയെടുത്തു. കടയ്ക്കൽ കാര്യത്ത് വച്ചാണ് സംഭവം . ബൈക്കിലെത്തിയ യുവാവാണ് കബളിപ്പിച്ച് കടന്നു കളഞ്ഞത്. ലോട്ടറിയിലെ അവസാന അക്കമായ ഒന്നിനെ നാലെന്ന് തിരുത്തി രണ്ടായിരം രൂപയാണ് ഇയാൾ കവർന്നത്. ആയിരം രൂപയ്ക്ക് ലോട്ടറിയും ആയിരം രൂപ കൈയ്യിൽ നൽകാനും ആവശ്യപ്പെട്ടു . ഇതിനെ തുടർന്ന് പണവും ലോട്ടറിയും ബഷീർ നൽകി . എന്നാൽ ലോട്ടറിയിലെ qr കോഡ് സ്കാൻ ചെയ്തപ്പോൾ…

Read More

തൊളിക്കുഴിയിൽ വീട്ടിനുള്ളിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള മദ്ധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി

തൊളിക്കുഴിയിൽ വീട്ടിനുള്ളിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള മദ്ധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി മദ്ധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊളിക്കുഴി ആനന്ദൻ മുക്ക് വയലരികത്ത് വീട്ടിൽ രത്നാകരനാണ് (62) മരിച്ചത്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്നാകരന് ഉച്ചയ്ക്ക് ഭക്ഷണവുമായി എത്തിയ സഹോദരിയാണ് മൃതദേഹം കാണുന്നത്. തുടർന്ന് നാട്ടുകാർ പൊലിസിനെ അറിയിയ്ക്കുകയായിരുന്നു. രണ്ട് മൂന്ന് ദിവസങ്ങളായി ഫോൺ വിളിച്ചിട്ടം രത്നാകരൻ എടുത്തിരുന്നില്ലന്നും സഹോദരി പറയുന്നു. തുടർന്നാണ് ഭക്ഷണവുമായി എത്തിയത്. മുറിക്കുള്ളിൽ കസേരയിൽ മരിച്ചിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ഉദ്ദേശം മൂന്ന്…

Read More

കടയ്ക്കൽ കുളത്തുപ്പുഴ റോഡിൽ വാഹനം തടഞ്ഞ് നിർത്തി, പിരിവ് നൽകാതിരുന്ന യുവാവിനെ തല്ലിപ്പരുവമാക്കി സംഘം; വൈറൽ വീഡിയോ വ്യാജം !

പിരിവ് നൽകാതിരുന്ന യുവാവിനെ ഒരു കൂട്ടം യുവാക്കൾ കാർ തടഞ്ഞ് നിർത്തി ക്രൂരമായി മർദ്ദിക്കുന്നതായി പ്രചരിച്ച വീഡിയോ ദൃശ്യങ്ങൾ വ്യാജമെന്ന് പോലീസ് . സോഷ്യൽ മീഡിയയിൽ രണ്ട് ദിവസമായി വൈറലാവുകയും കേരളമാകെ ചർച്ച ചെയ്യുകയും ചെയ്തിരുന്ന വീഡിയോയാണ് വ്യാജമെന്ന് തെളിഞ്ഞത് . കടയ്ക്കലിൽ നിന്നും കുളത്തൂപ്പുഴയ്ക്ക് പോകുന്ന വഴി ഓന്തുപച്ച എന്ന സ്ഥലത്ത് നടന്ന സംഭവം എന്ന പേരിലാണ് മർദ്ദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സോഷ്യൽമീഡിയയിൽ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഇതിനിടയിൽ സംഭവംശ്രദ്ധയിൽപെട്ട കൊല്ലം…

Read More

പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊന്നത് അമ്മ തന്നെ

പോത്തൻകോട് കിണറ്റിൽ കണ്ടെത്തിയ 36 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ രോഗബാധിതയായ കുഞ്ഞിനെ വളർത്താൻനിവർത്തിയില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നാണ് അമ്മ നൽകിയ മൊഴി. പോത്തൻകോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. ‘കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു’. അതിനാൽ കൊല്ലൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിത പൊലീസിനോട് പറഞ്ഞത്. ഇന്ന് പുലർച്ചെയാണ് 36 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. അമ്മയുടെ അടുത്ത് കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന വിവരമാണ് ആദ്യം പോത്തൻകോട്…

Read More

കിളിമാനൂരിൽ ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു

ബാലവേദികിളിമാനൂർ മണ്ഡലം കമ്മിറ്റി ക്യാമ്പ് സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. രാജരവിവർമ്മ സാംസ്ക്കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ലക്ഷ്മി ഉദയൻ അധ്യക്ഷയായി. കൺവീനർ എസ്. സുജിത്ത് സ്വാഗതം പറഞ്ഞു.എ. എം മിഥുന , ഷീബ തുടങ്ങിയവർ പങ്കെടുത്തു. ശാസ്ത്രം ലളിതം എന്ന വിഷയത്തിൽ ബി. ഷിബു പഠന ക്ലാസ്സ്‌ നയിച്ചു കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.വൈകുന്നേരം നടന്ന സമാപനസമ്മേളനത്തിൽജില്ലകലോൽസവവിജയി കൾക്കും വിവിധ മൽസരവിജയികൾക്കും സമ്മാനങ്ങൾ നൽകി. സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം…

Read More

ചിതറ സത്യമംഗലത്ത് കൊല്ലം ജില്ലയിലെ 1990 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥരുടെ ജീവകാരുണ്യ പ്രവർത്തനം

കൊല്ലം ജില്ലയിലെ 1990 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥരിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ  മാസംതോറും ഒരു ചെറിയ തുക മാറ്റി വച്ചുകൊണ്ട്  കഴിയുന്ന എളിയ സഹായം  വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി ചിതറ പഞ്ചായത്തിൽ സത്യമംഗലത്ത് ഇരു വ്യക്കകളും തകരാറിലായ ബധിരനും മൂകനുമായ തൗഫീഖിന് നൽകി ഉദ്യോഗസ്ഥരുടെ വാക്കുകളിലേക്ക് NIBAPO CHARITY(NINENTY BATCH POLICE CHARITY) കൊല്ലം ജില്ലയിലെ 1990 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥരിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ എല്ലാ മാസവും ഒരു ചെറിയ തുക മാറ്റി…

Read More

കിളിമാനൂരിൽ കാറിടിച്ച് കാൽ നട യാത്രികൻ  മരിച്ചു

കിളിമാനൂർ സംസ്ഥാനപാതയിൽ കിളിമാനൂർ മഹാദേവേശ്വരത്ത് വെച്ച് കാൽ നട യാത്രികനായ ഗൃഹനാഥൻ കാറിടിച്ച് മരിച്ചു കിളിമാനൂർ ഞാവേലിക്കോണം റാസി മൻസിലിൽ തൊളിക്കുഴി എന്നറിയപ്പെടുന്ന റാസി (53) ആണ് അപകടത്തിൽ മരിച്ചത് ഇന്നലെ രാത്രിയിൽ പത്ത് മണിയോടെയായിരുന്നു അപകടം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

പൊന്മുടി പൊലീസ് സ്റ്റേഷനു സമീപം പുള്ളിപ്പുലി; പൊലീസ് സ്‌റ്റേഷന് സമീപം പുലിയെ കണ്ടത് പൊലീസുകാർ

വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ ഇന്നു രാവിലെപുള്ളിപ്പുലിയെ കണ്ടു. പൊന്മുടി സ്റ്റേഷനിലെ പൊലീസുകാരാണ് പുള്ളിപ്പുലിറോഡിൽനിന്ന് കാട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെ പൊലീസ്സ്റ്റേഷനു സമീപം പുള്ളിപ്പുലിയെ കണ്ടതായി പൊലീസ് വനംവകുപ്പിനെ അറിയിച്ചു.മേഖലയിൽ പുലിയുടെ സാന്നിധ്യം മുൻപും ഉണ്ടെങ്കിലും ആരെയും ആക്രമിച്ചതായോവനത്തിൽനിന്ന് പുറത്തിറങ്ങിയതായോ ഉള്ള സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല.മേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവധി ദിനങ്ങളായതിനാൽകൂടുതൽ സഞ്ചാരികൾ പൊന്മുടിയിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രതയുംശക്തമാക്കി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പോത്തൻകോട് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത – സജി ദമ്പതികളുടെ 36 ദിവസം പ്രായമുള്ള മകൻ ശ്രീദേവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോത്തൻകോട് പൊലീസ് ചോദ്യം ചെയ്യുകയാണ്. കിണറ്റിന്റെ കൈവരിയിൽ കുഞ്ഞിന്റെ ടൗവൽ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ പൊലീസ് കഴക്കൂട്ടം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ…

Read More
error: Content is protected !!