Headlines

കടയ്ക്കലിൽ മദ്യപാനത്തിനിടെ തർക്കം ഒരാൾക്ക് വെട്ടേറ്റു

കടയ്ക്കൽ കോട്ടപ്പുറത്ത് രാത്രി എട്ട് മണിയോടെയാണ് സംഭവം.മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനൊടുവിൽകോട്ടുപുറം സ്വദേശി ജെയിംസിന്റെ തലക്ക് വെട്ടുകയായിരുന്നു . വെട്ടേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കോട്ടപുറം സ്വദേശിയായ അജയകുമാറാണ് വെട്ടയത്. അജയകുമാറിനെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181 1

Read More

പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകി കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ; നടപടിക്ക് ശുപാർശ

ഭർതൃവീട്ടു കാരുടെ പീഡനത്തെ തുടർന്ന് തിരുവല്ലം വണ്ടിത്തടം സ്വദേശിനി ഷഹന ജീവനൊടുക്കിയെന്ന കേസുമായി ബന്ധപ്പെട്ട് കടയ്ക്കൽ പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ(സി പിഒ) നവാസിനെതിരെ നടപടിക്ക് ശുപാർശ. കേസിലെ പ്രതികളായ ഭർത്യവീട്ടുകാർക്ക് പൊലീസിൻ്റെ നീക്കങ്ങൾ നവാസ് ചോർത്തിയെന്ന് സ്പെഷൽ ബ്രാഞ്ചി ൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവരങ്ങൾ ചോർത്തിക്കിട്ടിയതോടെ പ്രതികൾ സംസ്ഥാനം വിട്ടു. മരിച്ച ഷഹനയുടെ ഭർത്താവിന്റെ ബന്ധുവാണ് നവാസ്. സംഭവത്തിൽ ഫോർട്ട് അസി.കമ്മിഷണറാണ് നവാസി നെതിരെ നടപടിയെടുക്കണമെ ന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്….

Read More

കുളത്തൂപ്പുഴയിൽ വിവാഹം കഴിക്കണമെന്ന് 16 കാരിയുടെ ആത്മഹത്യ ഭീക്ഷണി ; ഒടുവിൽ 22 കാരൻ പോസ്കോ വകുപ്പിൽ ജയിലിൽ

കുളത്തൂപ്പുഴയിൽ സുജിത്ത് 22 നെയാണ് കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി മൂന്ന് വർഷമായി പ്രണയത്തിലയിരുന്നു. തമിഴ് നാട്ടിൽ പഠിക്കുന്ന പെൺകുട്ടി അവധിക്ക് നാട്ടിൽ എത്തി സുജിത്തിനോട് വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടു . എന്നാൽ പ്രായപൂർത്തി ആകാത്തതിനാൽ സുജിത്ത് പെൺകുട്ടിയുടെ ആവശ്യം നിരസിച്ചു. എന്നിട്ടും പെൺകുട്ടി പിന്മാറിയില്ല ഒടുവിൽ വീട്ടുകാർ സംസാരിച്ചു വഴങ്ങാത്ത പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു .ഇതോടെ ഭയന്ന വീട്ടുകാർ സുജിത്തുമായി രഹസ്യമായി വിവാഹം കഴിപ്പിച്ച് തമിഴ് നാട്ടിൽ താമസം…

Read More

കല്ലറയിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

വൃദ്ധ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിള മുളമുക്ക് കോടാം പ്ലാച്ചി കുഴിയിൽ വീട്ടിൽകൃഷ്ണൻ ആചാരി (63), ഭാര്യ വസന്തകുമാരി (58) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 യോടെ നാട്ടുകാരാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. കൃഷ്ണൻ ആചാരിയെ വിട്ടിന് പുറത്തെ ശുചി മുറിയിലും, വസന്തയെ കുളിമുറിയിലും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൻ സജിയ്ക്കൊപ്പമായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം സജി ഭാര്യയുമൊത്ത് വട്ടപ്പാറയിലുള്ള ഭാര്യാമാതാവിൻ്റെ വീട്ടിൽ പോയിരുന്നു. മകൾ ശ്രീജ ആയൂരുള്ള…

Read More

ചിതറയിൽ വിവാഹ വാഗ്‌ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് ചിതറ പോലീസിന്റെ പിടിയിൽ

ചിതറയിൽ വിവാഹ വാഗ്‌ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് ചിതറ പോലീസിന്റെ പിടിയിലായി.ഐരകുഴി കൊച്ചുപെരുങ്ങാട് അഖിൽ വിലാസത്തിൽ പക്രു എന്ന് വിളിക്കുന്ന അഖിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഗസ്റ്റിലാണ് പെൺകുട്ടിതാമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പ്രലോഭിപ്പിച്ച് വീടിന് പുറത്ത എത്തിച്ച് വീടിന് സമീപത്തുളള ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് പീഡിപ്പിച്ചത്.തുടർന്ന് വിവാഹകഴിക്കില്ലന്ന് പറഞ്ഞ അഖിൽ പെൺകുട്ടിയെ ഒഴവാക്കാൻ ശ്രമിച്ചും.തുടർന്ന് കഴിഞ്ഞ ഒക്ടോബർ പത്താം തീയതി കുട്ടി വീട് വിട്ട് പോയി .തുടർന്നാണ് ചിതറ പോലീസ് മാൻമിസ്സിങ്ങിന് കേസെടുത്തത്. അന്വേഷണത്തിൽ…

Read More

പുതുവത്സര ദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങൾക്കായി ചിതറ പോലീസ് സ്റ്റേഷനിൽ നിന്നും അറിയിക്കുന്നത്

1) ഇന്നേ ദിവസം 31/12/2023 തീയ്യതി രാത്രി സമയത്ത് പൊതു വഴിയിൽ അനാവശ്യമായി കൂട്ടം കൂടുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.2) അനാവശ്യമായി നിയമാനുസൃതം അല്ലാത്ത രീതിയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.3) പൊതു സ്ഥലത്ത് പരസ്യമായി മദ്യപിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.4) ബഹു. ഹൈക്കോടതിയുടെയും ജില്ലാ കളക്ടറുടെയും നിർദ്ദേശങ്ങൾക്ക് വിപരീതമായും പോലീസിന്റെ അനുവാദം ഇല്ലാതെയുമുള്ള ശബ്ദക്രമീകരണങ്ങൾ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.5) മദ്യപിച്ചോ മറ്റ് ഏതെങ്കിലും ലഹരിക്ക് അടിമപ്പെട്ടോ വാഹനങ്ങൾ ഓടിക്കുന്ന പക്ഷം റൈഡറിന്റെ/ ഡ്രൈവറിന്റ ലൈസൻസ് റദ്ദാക്കുന്നതും വാഹനം ബന്ധവസ്സിലെടുത്ത്…

Read More

പാലോട് ഗൾഫുകാരന്റെ ഭാര്യയെ ശല്യം ചെയ്തയാളിന് കൊട്ടേഷൻ നൽകി മർദ്ദനം പ്രതികൾ പോലീസ് പിടിയിൽ

പാലോട്ട് ഗൾഫുകാരനായ പെരിങ്ങമ്മല സ്വദേശി ഷൈജുവിന്റെ ഭാര്യയെ സ്ഥിരമായി ഫോൺ വഴി മെസ്സേജ് അയച്ചു ഫോൺ വിളിച്ചും ശല്യം ചെയ്തു വന്നിരുന്ന തെന്നൂർ ഞാറനീലി കുന്നുംപുറത്ത് വീട്ടിൽ രാജൻ മകൻ ശുഹൈബ് എന്ന് വിളിക്കുന്ന സുഭാഷ് എന്ന ആളിനെ ഗൾഫുകാരൻ കൊട്ടേഷൻ നൽകി മർദ്ദിച്ചു. മത്സ്യക്കച്ചവടക്കാരനായ പ്രതിയുടെ ശല്യം സഹിക്കവയ്യാതെ വന്നപ്പോൾ വിവരം ഗൾഫുകാരനായ ഭർത്താവിനോട് ഭാര്യ പറയുകയായിരുന്നു അവധിക്ക് അടുത്ത് നാട്ടിൽ വന്ന ഗൾഫുകാരനായ ഷൈജു സുഹൃത്തുക്കൾക്ക് മദ്യവും പണവും നൽകിയാണ് മാരകമായി മർദ്ദിച്ചത്. തലയ്ക്കും…

Read More

ആയൂരിൽ ഭർത്താവും അനുജനും ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം ; പ്രതികൾ ചടയമംഗലം പൊലീസിന്റെ പിടിയിൽ

ആയൂരിൽ ഭർത്താവും അനുജനും ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം ; പ്രതികൾ ചടയമംഗലം പൊലീസിന്റെ പിടിയിൽ ആയൂർ പെരിങ്ങലൂർ സ്വദേശി ജയകുമാരി (40) നെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തല അടിച്ചു പൊട്ടിക്കുകയും ഇരു കാലുകളും തല്ലി ഓടിക്കുകയും ചെയ്തു. വിവാഹ മോചനത്തിനായി ജയകുമാരി കേസ് ഫയൽ ചെയ്തിരുന്നു ഇതിന്റെ വൈരാഖ്യമാണ് കൃഷ്ണകുമാർ (48) വിനോദ് കുമാർ (42) ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത് എന്ന് വിജയ കുമാരി പറയുന്നു. മുളകമ്പും ജാക്കി ലിവറുമുപയോഗിച്ചാണ് ക്രൂരമായി മർദിച്ചത് . കഴിഞ്ഞ…

Read More

ചിതറ സ്വദേശിയിൽ നിന്നും ഉൾപ്പെടെ കോടികൾ തട്ടിയ കേസിൽ ഒരാൾ ചിതറ പോലീസിന്റെ പിടിയിൽ

ചിതറ സ്വദേശിയിൽ നിന്നും ഉൾപ്പെടെ കോടികൾ തട്ടിയ കേസിൽ ഒരാൾ ചിതറ പോലീസിന്റെ പിടിയിൽ കുളത്തുപ്പുഴ കേന്ദ്രമാക്കി വിവിധ മേഖലകളിൽ പ്രധാനമന്ത്രിയുടെ പേരിൽ സ്വയം തൊഴിൽ വയ്പ്പ എന്ന് പറഞ്ഞു കോടികൾ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ ചിതറ പൊലീസിന്റെ പിടിയിൽ ആയി. കുളത്തുപ്പുഴ ESM സ്വദേശിനി രമ്യ പ്രസാദാണ് പിടിയിലായത്. അങ്കണവാടി ഹെൽപ്പറയ ചിതറ സ്വദേശിയിൽ നിന്നും 71 ലക്ഷം രൂപയാണ് രമ്യ പ്രസാദ് ഉൾപ്പെടുന്ന സംഘം തട്ടി എടുത്തത് . ഈ കേസിൽ ഉൾപ്പെടുന്ന…

Read More

കിളിമാനൂരിൽ വീടിന്റെ കാർ പോർച്ചിൽ നിർത്തിയിരുന്ന 7 സ്കൂട്ടർ മോഷണം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കിളിമാനൂരിൽ വീടിന്റെ കാർ പോർച്ചിൽ നിർത്തിയിരുന്ന 70000 വില വരുന്ന സ്കൂട്ടർ മോഷണം നടത്തിയ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുമ്പുറം, മൂർത്തിക്കാവ്, തടത്തരികത്ത് വീട്ടിൽ ഇരുട്ട് രാജീവ് എന്നു വിളിക്കുന്ന രാജീവ് (38) ആണ് പിടിയിലായത്. കിളിമാനൂർ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപം താമസിക്കുന്ന രശ്മിയുടെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 5 മണിക്കും രാത്രി 8 മണിക്കും ഇടയിലുള്ള സമയത്താണ് സ്കൂട്ടർ മോഷണം പോയത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. കേസ്…

Read More
error: Content is protected !!