നിലമേൽ വേയ്ക്കൽ വിദ്യ ജ്യോതി പാപ്പാല സ്കൂളിലെ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പ്രതിഷേധം ഉയർത്തി നാട്ടുകാർ

മെയിൻ റോഡായ വെക്കൽ – വട്ടപ്പാറ -തങ്കക്കല്ല് റോഡ് പൊളിച്ചതിനാലാണ് അപകടം ഉണ്ടായത് എന്ന് നാട്ടുകാർ പറയുന്നു.,,വാഹനങ്ങൾക്ക് പോകാൻ വേറെ ഒരു മാർഗ്ഗവുമില്ലാഞ്ഞിട്ടാകും കറുകൾപോലും പോകാൻ കഷ്ട്ടപ്പെടുന്ന ഈ അപകടം നടന്ന റോഡിലൂടെ സ്കൂൾ ബസ്സുകളും വാനുകളും മറ്റ് അനവധി വാഹനങ്ങളും പോകേണ്ടി വരുന്നത്, എന്ന് നാട്ടുകാർ പറയുന്നു . മെയിൻ റോഡിന്റെ പണി ഇത്രയും പെട്ടന്ന് തീർത്തില്ലങ്കിൽ ഇതിനേക്കാൾ വലിയ അപകടങ്ങൾ അവിടെ പതിയിരിക്കുന്നുണ്ട്. എന്നും നാട്ടുകാർ ആരോപിക്കുന്നു അപകടത്തിൽ 20 കുട്ടികൾക്ക് പരിക്കേറ്റു വാഹനത്തിലെ…

Read More

നിലമേലിൽ സ്കൂൾ വാഹനം അപകടത്തിൽ പെട്ടു നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

നിലമേലിൽ സ്കൂൾ വാഹനം അപകടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക് . നിയന്ത്രണം വിട്ട വാഹനം കുഴിയിലേക്ക് പതിക്കുകയായിരുന്നു . കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർചികിത്സക്കായി മറ്റ് ആശുപത്രികളിലെക്കും കുട്ടികളെ മാറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതെയുള്ളൂ

Read More

കുമ്മിൾ തുളസിമുക്കിൽ വാഹനാപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്

കുമ്മിൾ തുളസിമുക്കിൽ വാഹനപകടം . ഇരുചക്ര വാഹനവും പിക്കപ്പുമാണ് കൂട്ടിയിടിച്ചത് താഴെ പാങ്ങോട് സ്വദേശികളായ ഇർഫാൻ, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത് എന്നാണ് അറിയാൻ കഴിയുന്ന വിവരം. ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ. ബൈക്ക് റോങ് സൈഡ് ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

Read More

അജ്ഞാത വാഹനം ഇടിച്ച് കിളിമാനൂർ സ്വദേശി മരിച്ച സംഭവം; ഇടിച്ചിട്ട കാർ പാറശ്ശാല പോലീസ് ഉദ്യോഗസ്ഥന്റെത്

കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ (59) മരിച്ച സംഭവത്തിൽ വാഹനം തിരിച്ചറിഞ്ഞു. ഇടിച്ചത് പാറശ്ശാല SHO അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ്. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം.CCTV കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ മാരുതി 800 വാഹനമാണെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്‌ഐആർ. .വാഹനമിടിച്ചിട്ട കൂലിപ്പണിക്കാരൻ രാജൻ റോഡിൽ ചോരവാർന്നാണ് മരണപ്പെട്ടത്. ഒരു മണിക്കൂറോളം…

Read More

വേളമാനൂരിൽ കിണറിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാരിപ്പള്ളി വേളമാനൂരിൽ കിണറിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. വേളമാനൂർ മണ്ണയം കോളനിയിൽ തൊടിയിൽ വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു (23),മയ്യനാട് മയ്യനാട് ധവളക്കുഴി ഹരിലാൽ (25) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ വിഷ്ണു വീടിന്റെ മുറ്റത്തെ കിണറിൽ നിന്നും വെള്ളം കോരുന്നതിനിടയിൽ കപ്പി പൊട്ടി കിണറിൽ വീഴുകയായിരുന്നു വിട്ടുകാരുടെ നിലവിളി കേട്ട് തൊട്ടടുത്തുള്ള ഫ്ളൈവുഡ് ഫാക്ടറിയിലെ ജീവനക്കാരായ ഹരിലാലും കൂടുകാരുംഓടിയെത്തി ഹരിലാൽ കിണറ്റിൽ ഇറങ്ങി രക്ഷിക്കാൻ രക്ഷിക്കാൻ…

Read More

SNHSS ചിതറയിൽ ചെണ്ടുമല്ലി പൂവുകൾ കൊണ്ടൊരു ഭീമൻ പുസ്തകം തയ്യാറാക്കി വിദ്യാർത്ഥികൾ

ചിതറ എസ് എൻ എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയിൽ നിന്നും വിളവെടുത്ത മൂവായിരത്തോളം പൂക്കൾ ചേർത്തുവെച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ ഈ വിസ്മയം തീർത്തത്. എസ് എൻ ഡി പി യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് പുസ്തകം അനാവരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ബീന വി എസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി ദീപ പി, സ്റ്റാഫ് സെക്രട്ടറി പ്രസീദ് എസ് വി, എൻ എസ് എസ് പ്രോഗ്രാം…

Read More

ഓടനാവട്ടത്ത് കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കടയ്ക്കൽ സ്വദേശി

ഓടനാവട്ടത്ത് കഴിഞ്ഞദിവസം കടത്തിണ്ണയിൽ കണ്ട മൃതദേഹം കടയ്ക്കൽ സ്വദേശിയുടേ തെന്ന് തിരിച്ചറിഞ്ഞു. ഗോവിന്ദമംഗലം കുമ്പളം ചരുവിളപുത്തൻ വീട്ടിൽ 53 വയസ്സുള്ള രാജുകുമാർ (പൂക്കട ഉണ്ണി-) ആണ് മരിച്ചത്. മുൻപ് കടയ്ക്കലിലും തുടർന്ന് വെമ്പായത്തും പൂക്കട നടത്തുകയായിരുന്നു. നാലുദിവസമായി കാണാനില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ ഓടനാവട്ടം ടൗണിലെ കടത്തിണ്ണയിലാണ് മൃതദേഹം കണ്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. കൊട്ടാരക്കരയിലുള്ള മാതൃസഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരിക്കാം മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച…

Read More

നിലമേലിൽ ബാങ്ക് കവർച്ചശ്രമം; പ്രതി വേയ്ക്കൽ സ്വദേശി മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ മുഹമ്മദ് സമീർ പിടിയിൽ

നിലമേലിൽ ബാങ്ക് കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ ചടയമംഗലം പോലീസ് പിടികൂടി. വെയ്ക്കൽ സ്വദേശിയും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ മുഹമ്മദ് സമീറിനെയാണ് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ നിലമേലിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബാങ്ക് ശാഖ അടച്ച ശേഷമാണ് പ്രതി കവർച്ചയ്ക്ക് ശ്രമിച്ചതെന്നാണ് അന്വേഷണത്തിന്റെ പ്രാഥമിക നിഗമനം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിന്റെ പ്രത്യേക സംഘം തിരച്ചിൽ ആരംഭിച്ചു. പ്രദേശവാസികളിൽ നിന്നും ലഭിച്ച വിവരം അടിസ്ഥാനമാക്കിയാണ് പ്രതിയെ വേഗത്തിൽ പിടികൂടാനായത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം…

Read More

ജേർണലിസ്റ്റ് ആന്റ് മീഡിയാ അസോസിയേഷൻ അംഗങ്ങളെ മീഡിയ അവാർഡുകൾ നൽകി ആദരിച്ചു

മാധ്യമ പ്രവർത്തകരുടെ സംഘടനയായ ജേർണലിസ്റ്റ് ആന്റ് മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്ക് മീഡിയ അവാർഡുകൾ നൽകി ആദരിച്ചു. കൊല്ലം സെൻട്രൽ പാർക്ക് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വാർഷിക പൊതുയോഗവും, അവാർഡ് ദാന ചടങ്ങും, ജെ.എം.എ. ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പ്രസിഡന്റ് സുധീഷ് ആർ അദ്ധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന ട്രഷറർ ജോസഫ് എം, സംസ്ഥാന സെക്രട്ടറി കെ അശോക് കുമാർ, കൊല്ലം ജില്ലയുടെ ഇൻ ചാർജുള്ള…

Read More

കടയ്ക്കൽ സ്വദേശിനി  ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു.

മകളെ നഴ്സിംഗ് പഠനത്തിനായി യാത്രയാക്കാനെത്തിയ മാതാവ് അതേ ട്രെയിനിന് മുന്നിൽപ്പെട്ട് മരണപ്പെട്ടു. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലാണ് ഇന്നലെ വൈകിട്ട് ഈ വലിയ കണ്ണീർക്കാഴ്ച സംഭവിച്ചത്. കടയ്ക്കൽ സ്വദേശി മിനി (42)ആണ് മരണപ്പെട്ടത്. സേലത്ത് വിനായക കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആയിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളേജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷിബുവുമൊത്ത് റെയിൽവേസ്റ്റേഷനിൽ എത്തിയതായിരുന്നു മിനി. മകളുടെ ബാഗുകളും മറ്റും ട്രെയിനിൽ ഇരിപ്പിടത്തിനു സമീപം വച്ച ശേഷം ഇറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു….

Read More
error: Content is protected !!