


ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരണം 242 ആയി
ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് മരണം 242 ആയി. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. ഉച്ചക്ക് 1.38…

എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം; ദുരന്തം ടേക്ക് ഓഫിനിടെ
ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 242 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന്റെ മതിലിൽ ഇടിഞ്ഞായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രണ്ട് മണിയോടെയായിരുന്നു അപകടo. എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തിൽ പെട്ടത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്. സംഭവസ്ഥലത്തേക്ക് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളടക്കം എത്തിക്കൊണ്ടിരിക്കുകയാണ്.

കല്ലറയിൽ അമിത വേഗതിയിൽ വന്ന കാറിടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്
കല്ലറയിൽ അമിത വേഗതിയിൽ വന്ന കാറിടിച്ചു കോൺഗ്രസ് നേതാവിന് ഗുരുതര പരുക്ക്. നാലു വാഹനങ്ങൾ ഇടിച്ചു തകർത്തു അമിത വേഗതയിൽ പാഞ്ഞു വന്ന കാർ ഇടിച്ചു കോൺഗ്രസ് നേതാവിന് പരിക്കേൽക്കുകയും റോഡരികിൽ പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾ ഇടിച്ചു തകർത്തു. INTUC ജില്ലാ സെക്രട്ടറിയും,കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറിയുമായ പാകിസ്ഥാൻമുക്ക് സഫയിൽ ഫൈസലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുളവിള ഭാഗത്തു നിന്നു വന്ന കാർ നിയന്ത്രണം വിട്ട് പാകിസ്ഥാൻമുക്ക് ജംഗ്ഷനു സമീപം റോഡരുകിൽ നിൽക്കുകയായിരുന്ന ഫൈസലിനെ…

ചിതറയിൽ ഓണകാലത്ത് വിഷ രഹിത പച്ചക്കറി
ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടി യുടെ ഉൽഘാടനം ചിതറ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ. മടത്തറ അനിൽ നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ വൈസ് പ്രസിഡന്റ് ഷീന, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ ശ്രീ ഷിബു, വാർഡ്‌മെമ്പർ ശ്രീ. എം എസ് മുരളി. കൃഷി ഓഫീസർ ശ്രീ. ജോയി. വൈ, കൃഷിഭവൻ സ്റ്റാഫ്, കർഷകർ എന്നിവർ കൃഷിഭവനിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. ഓണകാലത്ത് നമ്മുക്ക് ആവശ്യമായ വിഷരഹിത പച്ചക്കറി ഉൽപ്പാദനം ലക്ഷ്യം വെച്ച് ആണ് കൃഷി വകുപ്പ്…

ചിതറ ഗ്രാമപ്പഞ്ചായത്തിന്റെ സേവനങ്ങളും അറിയിപ്പുകളും ഇനി നിങ്ങൾക്ക് നേരിട്ടറിയാം
പൊതുജനങ്ങൾക്ക് ചിതറ ഗ്രാമപഞ്ചായത്തിന്റെ വിശേഷങ്ങൾക്കും അറിയിപ്പുകൾക്കും സേവനങ്ങൾ അറിയാൻ. അതിനായി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് follow ചെയ്യുക Facebook page follow Instagram page follow മുകളിൽ കാണുന്ന ലിങ്കിൽ അമർത്തി follow ചെയ്യുക

അഞ്ചലിൽ പതിനേഴുകാരൻ ജീവനൊടുക്കി;അഡ്മിഷൻ ലഭിക്കാത്തത് കൊണ്ടെന്ന് ആരോപണം
അഞ്ചലിൽ പതിനേഴുകാരൻ ജീവനൊടുക്കി.. ഇടമുളയ്ക്കൽ തൊള്ളൂർ വേണു സദനത്തിൽ അമൽ ജി നാഥിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചലിൽ ഐടിഐ അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് പതിനേഴുകാരൻ ജീവനൊടുക്കി എന്നാണ് ആരോപണം ഇടമുളയ്ക്കൽ തൊള്ളൂർ വേണു സദനത്തിൽ അമൽ ജി നാഥിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക..!1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ.. ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍…

കുളത്തൂപ്പുഴ കാർ തോട്ടിലേക്ക് മറിഞ്ഞു അപകടത്തിൽപ്പെട്ടു
കുളത്തുപ്പുഴ ജംഗ്ഷനിൽ സമീപം ഗണപതിഅമ്പലത്തിനു മുന്നിൽ കാർ നിയന്ത്രണം തെറ്റി പാതയിൽ ക്കൂടി വന്ന ബൈക്കിൽ ഇടിച്ചും തൊട്ടടുത്ത പെട്ടിക്കടയും തകർത്തു സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ രക്ഷപെടുത്തി. പരിക്കുകൾ പറ്റിയ ഇവരെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്കുകൾ ഗുരുതരമല്ല.കുളത്തുപ്പുഴ പോലീസ് കേസ് എടുത്തു. കാർ ഇടിച്ചു പരിക്കേറ്റ ബൈക്കിൽ സഞ്ചരിച്ച വിളക്ക്പാറ സ്വാദേശി റിഷിയേ ഗുരുതര പരിക്ക് പറ്റി പുനലൂർ താലുക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി

ചടയമംഗലത്ത് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 19കാരനെ ചടയമംഗലം പോലീസ് പിടികൂടി
അയത്തിൽ തെക്കേക്കാവ് ക്ഷേത്രത്തിന് സമീപം വയലിൽ പുത്തൻവീട്ടിൽ സജീർ( 19) ആണ് ചടയമംഗലം പോലീസിന്റെ പിടിയിലായത്. ഇകഴിഞ്ഞ അഞ്ചാം തീയതി ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. കൊല്ലത്ത് നിന്നും ട്രെയിൻ മാർഗം കോട്ടയം ആന്ധ്ര പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ പെൺകുട്ടിയുമായി കറങ്ങി നടക്കുകയും ആന്ധ്രപ്രദേശിൽ ലോഡ്ജിൽ റൂമെടുത്ത് താമസിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെയും ഇയാളുടെയും ഫോണുകൾ പല സ്ഥലങ്ങളിലായി വിറ്റു. ശേഷം റെയിൽവേ സ്റ്റേഷനുകളിലും മറ്റു പൊതുസ്ഥലങ്ങളിലും നിൽക്കുന്നവരുടെ ഫോണുകൾ വാങ്ങി സുഹൃത്തുക്കളെ…

കടയ്ക്കലിൽ മദ്യപിച്ച് വാഹനഓടിച്ച ബസ്സ് ഡ്രൈവർ പിടിയിൽ
കടയ്ക്കലിൽ മദ്യപിച്ച് വാഹനഓടിച്ച ബസ്സ് ഡ്രൈവർ പിടിയിൽബസ്സും പോലീസ് കസ്റ്റഡിയിലെടുത്തുചിലമ്പ് ബസ്സിന്റെ ഡ്രൈവർ അജയകൃഷ്ണനാണ് പിടിയിലായത് ചിലമ്പ് ബസ്സും കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10.26നാണ് കടയ്ക്കൽ പോലീസ് ബ്രീത്ത് അനലൈസർ ഉപയോഗിച്ച് കടയ്ക്കൽ ബസ്സ് സ്റ്റാഡിൽ പരിശോധന നടത്തവെയാണ് ബസ്സും ഡ്രൈവറും പിടിയിലാകുന്നത്