
വാഹനാപകടത്തിൽ കടയ്ക്കൽ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു
കൊട്ടാരക്കര പൊലിക്കോട് കാറും, പിക്കപ്പും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. KIP 3rd ലെ ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ കടയ്ക്കൽ സ്വദേശി സാബു (52 വയസ്സ്) ആണ് മരിച്ചത്. ഇന്ന് കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോഴാണ് കാർ പൊലിക്കോട് അനാട് വെച്ചു അപകടത്തിൽപ്പെട്ടത്.