സ്വകാര്യവ്യക്തി നടത്തുന്ന ഫാമിലെ മാലിന്യങ്ങൾ റോഡിലേക്ക് ഒഴുക്കുന്നുവെന്ന പരാതിയിൽ പരിശോധനയ്ക്ക് എത്തിയ ആരോഗ്യവകുപ്പ് അധികൃതരെ ഉടമ തടഞ്ഞു. കുമ്മിൾ ജങ്ഷനു സമീപം സ്വകാര്യവ്യക്തി വീട്ടിൽ നടത്തുന്ന ഫാമിൽനിന്നാണ് വിസർജ്യ ങ്ങളടക്കം റോഡിലേക്ക് ഒഴുക്കുന്നത്.
.
അസഹ്യമായ ദുർഗന്ധം മൂലം സമീപവാസികൾ പരാതി ഉന്നയിക്കുകയും കഴിഞ്ഞ ദിവസം ഹെൽത്ത് ഇൻ സ്പെക്ടർ ഫാമിൽ പരിശോധനയ്ക്ക് എത്തുകയുമായിരുന്നു. എന്നാൽ, ഫാം ഉടമ ഇവരെ തടഞ്ഞു. പിന്നീട് പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന തുടർന്നത്.
വീടിനോടു ചേർന്ന് രണ്ടു ഡസനിലേറെ പശുക്കളെ വളർത്തുന്ന ഉടമ ഒരുവിധ ലൈസൻസും നേടാതെയാണ് ഫാം നടത്തുന്നതെന്ന് കണ്ടത്തി. മാലിന്യം റോഡിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തുകയും ചെയ്തു. വിസർജ്യങ്ങൾ അടക്കം നീക്കം ചെയ്യാനും മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്താനുമായി ഒരാഴ്ച സമയം നൽകിയതായി ഹെൽത്ത് ഇൻസ്പെക്ടർമാരായ അൻവർ സാദത്തും സഞ്ജയും പറഞ്ഞു. പൊതുപ്രവർത്തകനായ എ കെ സെയ്‌ഫുദീനാണ് പരാതി നൽകിയത്
മാതൃക ചിത്രമാണ് ന്യൂസിൽ കൊടുത്തിട്ടുള്ളത്