വനിതാ ശിശുവികസന വകുപ്പും ചിതറ ഗ്രാമപഞ്ചായത്തും സംയുക്തമായി “ചിരിക്കിലുക്കം” ഭിന്നശേഷി കലോത്സവം 2023 നവംബർ 24 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കിഴക്കുംഭാഗം ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. എസ്. മുരളി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രശസ്ത ഗായിക ശ്രീമതി.സിനിമോൾ കടയ്ക്കൽ പങ്കെടുക്കുന്നു. എല്ലാ കലാ ആസ്വാദകരും നാട്ടുകാരും പരിപാടി വിജയിപ്പിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

അതോടൊപ്പം “മണിക്കിലുക്കം” അങ്കണവാടി കലോത്സവം 2023 നവംബർ 25 ശനിയാഴ്ച രാവിലെ 9 മണിക്ക് കിഴക്കുംഭാഗം ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. എസ്. മുരളി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യൻ ശ്രീ. ഷാജു കടയ്ക്കൽ പങ്കെടുക്കുന്നു. എല്ലാ കലാ ആസ്വാദകരും നാട്ടുകാരും പരിപാടി വിജയിപ്പിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

