നാളെ രാവിലെ 7മണിക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടു വിലാപയാത്ര 9.30 ആകുമ്പോൾ നിലമേലിൽ എത്തിച്ചേരുമെന്ന് യു ഡി എഫ് ചടയമംഗലം നിയോജക മണ്ഡലം ചെയർമാൻ ചിതറ മുരളി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വിലാപയാത്ര വെമ്പായം വെഞ്ഞാറമൂട് കിളിമാനൂർ നിലമേൽ ചടയമംഗലം ആയുർ കൊട്ടാരക്കര വഴി കോട്ടയത്തേക്ക് പോകും ,
കേരള പോലീസ് എംഡി റോഡിൽ ഗതാഗത നിയന്ത്രണം മുൻകൂട്ടി അറിയിച്ചിട്ടുണ്ട് .
നിരവധി പ്രവർത്തകരാണ് ഉമ്മൻചാണ്ടിയെ ഒരു നോക്ക് കാണുവാൻ അന്ത്യാഞ്ജലി ആർപ്പിക്കുവാൻ കാത്തിരിക്കുന്നത്.

