ചിതറ സ്വദേശിയിൽ നിന്നും ഉൾപ്പെടെ കോടികൾ തട്ടിയ കേസിൽ ഒരാൾ ചിതറ പോലീസിന്റെ പിടിയിൽ
കുളത്തുപ്പുഴ കേന്ദ്രമാക്കി വിവിധ മേഖലകളിൽ പ്രധാനമന്ത്രിയുടെ പേരിൽ സ്വയം തൊഴിൽ വയ്പ്പ എന്ന് പറഞ്ഞു കോടികൾ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ ചിതറ പൊലീസിന്റെ പിടിയിൽ ആയി.
കുളത്തുപ്പുഴ ESM സ്വദേശിനി രമ്യ പ്രസാദാണ് പിടിയിലായത്. അങ്കണവാടി ഹെൽപ്പറയ ചിതറ സ്വദേശിയിൽ നിന്നും 71 ലക്ഷം രൂപയാണ് രമ്യ പ്രസാദ് ഉൾപ്പെടുന്ന സംഘം തട്ടി എടുത്തത് . ഈ കേസിൽ ഉൾപ്പെടുന്ന ചിതറ സ്വദേശികളായ രണ്ട് പ്രതികൾക്കായി അന്വേഷണം നടത്തുകയാണ് എന്ന് ചിതറ പോലീസ് പറഞ്ഞു.
ഈ കേസിലെ പ്രധാന പ്രതി ഇപ്പോഴും ഒളിവിൽ തുടരുകയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.



