ചിതറ വളവുപച്ചയിൽ മൂന്ന് മണിയോടെയാണ് മടത്തറയിലേക്ക് പോയ ലോറിയും മടത്തറയിൽ നിന്നും ചിതറയിലേക്കും വന്ന ബൈക്കും കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത് .അപകടത്തിൽ സുജിത്ത് (26) ന് ഗുരുതരമായി പരിക്കേറ്റു .

പരിക്കേറ്റ സുജിത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി തുടർന്ന് 5 .15 ഓടെ മരണം സംഭവിക്കുകയായിരുന്നു
ലോറി ഡ്രൈവർ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത് . വാഹനം ഇടിച്ച ഉടൻ ലോറി ഡ്രൈവർ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു .



