ചിതറയിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
ബൈക്ക് യാത്രക്കാരാനായ തുടയന്നൂർ സ്വദേശി പ്രകാശാണ് മരിച്ചത്
ഇന്ന് രാവിലെ ആറു മണിയോടെയായിരൂന്നു അപകടം
ചിതറയിൽ നിന്ന് കടയ്ക്കലേക്ക് വന്ന ബൈക്കും കടയ്ക്കൽ നിന്ന് ചിതറയിലേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്
മരിച്ച പ്രകാശ് റിട്ടേട് പട്ടാളകാരനാണ്
കെ എസ് ആർ റ്റി സി ജീവനകാരിയായ ഭാര്യയെ കുളത്തുപ്പുഴ ഡിപ്പോയിൽ ഇറക്കി മടങ്ങിവരും വഴിയാണ് അപകടം നടന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എയർപോർട്ടിൽ പോയി തിരികെ വന്ന കാർ ബൈക്കിൽ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

