fbpx
Headlines

ഓണാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു

ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 02 വരെ നടക്കും. ആഘോഷനടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു.

മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തിൽ മാസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

രക്ഷാധികാരികളായി നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു, സജി ചെറിയാൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. ഉപരക്ഷാധികാരികളായി തിരുവനന്തപുരം ജില്ലയിലെ എം.പിമാർ, രാജ്യസഭാ അംഗങ്ങളായ ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി. കെ. രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം എന്നിവരെയും തെരഞ്ഞെടുത്തു. വിനോദസഞ്ചാര വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസാണ് ചെയർമാൻ. വർക്കിംഗ് ചെയർമാനായി മന്ത്രി വി. ശിവൻകുട്ടിയെയും തെരഞ്ഞെടുത്തു. ടൂറിസം സെക്രട്ടറി കെ. ബിജു കോ ഓർഡിനേറ്ററുടെയും ടൂറിസം

ഡയറക്ടർ പി. ബി. നൂഹ് കൺവീനറുടെയും ചുമതലകൾ നിർവഹിക്കും. വിവിധ സബ്കമ്മിറ്റികളുടെ ചെയർമാൻമാരെയും കൺവീനർമാരെയും യോഗത്തിൽ തീരുമാനിച്ചു. പ്രോഗ്രാം കമ്മിറ്റി: ഐ.ബി. സതീഷ് എം.എൽ.എ, ഇൻഫ്രാസ്ട്രക്ചർ: വി. ജോയ് എം.എൽ.എ, മീഡിയ ആന്റ് പബ്ലിസിറ്റി; വി. കെ. പ്രശാന്ത് എം.എൽ.എ, ഫുഡ് ഫെസ്റ്റിവൽ: ജി. സ്റ്റീഫൻ എം.എൽ.എ, ട്രേഡ് ഫെയർ കെ. ആൻസലൻ എം.എൽ.എ, സ്പോൺസർഷിപ്പ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, ഇല്ലുമിനേഷൻ: സി. കെ. ഹരീന്ദ്രൻ എം.എൽ.എ, സെക്യൂരിറ്റി ഡി ജി പി ഷെയ്ക്ക് ദർവേഷ് സാഹിബ്, ഘോഷയാത്ര: എം.എൽ.എമാരായ ഡി. കെ. മുരളി, ഒ. എസ്. അംബിക, ഗ്രീൻ പ്രോട്ടോകോൾ: എം. വിൻസന്റ് എം.എൽ.എ, റിസപ്ഷൻ മേയർ ആര്യ രാജേന്ദ്രൻ, വോളന്റിയർ കമ്മിറ്റി: എ.എ റഹീം എം.പി എന്നിങ്ങനെയാണ് സബ്കമ്മിറ്റി ചെയർമാൻമാർ. ജൂലൈ 25 നകം വിവിധ സബ്കമ്മിറ്റികളുടെ യോഗം ചേരും. ആഗസ്റ്റ് 5 നകം കലാപരിപാടികളുടെയും വേദികളുടെയും അന്തിമ പട്ടിക തയ്യാറാക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ മന്ത്രിമാരായ പി. എ മുഹമ്മദ് റിയാസ്, വി. ശിവൻകുട്ടി, ആന്റണി രാജു, എം.എൽ.എ മാരായ വി. ജോയി, സി.കെഹരീന്ദ്രൻ, കെ. ആൻസലൻ, ഒ. എസ്. അംബിക, ഐ.ബി. സതീഷ്, ജി. സ്റ്റീഫൻ, ഡി. കെ. മുരളി, വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ പി. കെ. രാജു,ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, ടൂറിസം വകുപ്പ് അഡീണൽ ഡയറക്ടർ പ്രേം കൃഷ്ണൻ, കെ.ടി.ഡി.സി എം.ഡി ശിഖ സുരേന്ദ്രൻ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റും: മന്ത്രി മുഹമ്മദ് റിയാസ്

ലോകമാകെ ശ്രദ്ധിക്കുന്ന ഒന്നായി ഓണാഘോഷത്തെ മാറ്റുമെന്ന് വിനോദസഞ്ചാര വകുപ്പു മന്ത്രി പി. എ.

മുഹമ്മദ് റിയാസ്. കേരളമെന്തെന്ന് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മാർഗ്ഗമാക്കി ഓണാഘോഷത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ഓണം വാരാഘോഷത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തിൽ

സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടന്ന കഴിഞ്ഞ വർഷത്തെ ഓണാഘോഷം വൻ വിജയമായിരുന്നു. അത് മാതൃകാപരമായി സംഘടിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. ഇത്തവണ കൂടുതൽ വിദേശ സഞ്ചാരികൾ ഓണാഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഇതിനോടകം തന്നെ കേരളത്തെ ചെറിയ രീതിയിൽ വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ജില്ലാ കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികളോടെയായിരിക്കും

ഇത്തവണത്തെ ആഘോഷം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും ഇത്തവണ കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്.

വെർച്വൽ പൂക്കളം ഉൾപ്പെടെയുള്ള ഓൺലൈൻ ആഘോഷങ്ങളും ഉണ്ടാകും. പരിപാടികളിൽ പുതുമ കൊണ്ടുവരാൻ ശ്രമിക്കും-മന്ത്രി പറഞ്ഞു. ഘോഷയാത്രയിലും കലാപരിപാടികളിലും വ്യത്യസ്തത ഉണ്ടാകണമെന്നും യുവതയ്ക്ക് പ്രാധാന്യം നൽകണമെന്നും മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും നിർദ്ദേശിച്ചു.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
1
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x