കണ്ണൻകോട് ഗ്രാമദീപം ഗ്രന്ഥശാലയുടെയും പുനലൂർ ശങ്കേഴ്സ് ഹോസ്പ്പിറ്റലിൻ്റെയും നേതൃത്വത്തിൽ നേത്രപരിശോധന ക്യാമ്പ്.

കണ്ണൻകോട് ഗ്രാമദീപം ഗ്രന്ഥശാലയുടെയും പുനലൂർ ശങ്കേഴ്സ് ഹോസ്പ്പിറ്റലിൻ്റെയും സഹകരണത്തോട് കൂടി ഗ്രാമദീപം ഗ്രന്ഥശാലയിൽ വെച്ച് 2025 മാർച്ച് 2 തീയതി രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ തിമിര ശസ്ത്രക്രിയ നിർണ്ണയവും ഡയബറ്റിക്ക് റെറ്റിനോ പതി ചെക്കപ്പും സൗജന്യ നേത്ര പരിശോധന ക്യാമ്പ്  എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രസ്തുത ക്യാമ്പ് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ, മടത്തറ അനിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്.
ക്യാമ്പിന് ആശംസകൾ അറിയിച്ച് കൊണ്ട് ചിതറ ഗ്രാമ പഞ്ചയത്ത്  വൈസ് പ്രസിഡൻ്റ് ശ്രീമതി. എൻ.എസ് ഷീന , ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ശ്രീമതി.കെ. ഉഷ , ചിതറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ.ഷിബു ,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാറ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.അമ്മൂട്ടി മോഹനൻ , വാർഡ് മെമ്പർ ശ്രീ.രാജീവ് കൂരാപ്പള്ളി ഗ്രന്ഥശാല പഞ്ചയത്ത് നേതൃസമിതി കൺവീനർ പി. ആർ. പുഷ്ക്കരൻ എന്നിവർ പങ്കെടുക്കും.മങ്ങൽ ഏൽക്കാത്ത കാഴ്ച്ചയുടെ പുതു വസന്തം തേടുന്നവർക്കായി ഗ്രാമദീപം ഗ്രന്ഥശാല & വായനശാല രണ്ടാം തവണയാണ് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഗ്രന്ഥശാല ഭരണ സമിതിയ്ക്ക് വേണ്ടി
പ്രസിഡൻ്റ് : നിധീഷ് . ഡി.എസ്
സെക്രട്ടറി:
അജിത്ത് ലാൽ എ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x