സംസ്ഥാനത്തെ പ്രമുഖ എ പ്ലസ് ഗ്രേഡ് ഗ്രന്ഥശാലയായ ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരകശാലയുടെ 74)-മത് വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം നടക്കുന്ന ഇരുചക്ര വാഹന പ്രചാരണ ജാഥയും, അക്ഷര സന്ധ്യയോടുംകൂടി വർണ്ണാഭമായ ആഘോഷങ്ങൾക്ക് തിരിതെളിയും. ജനുവരി 7 മുതൽ 11 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിന് പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം, കായികമേള, കാർഷികോത്സവം, മൃഗ സംരക്ഷണ ക്ഷീര വികസന സെമിനാറുകൾ, സാംസ്കാരിക സമ്മേളനം, നൃത്ത സംഗീത പരിപാടികൾ, സമ്മേളനങ്ങൾ, കൈകൊട്ടിക്കളി മത്സരം, നാടകങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
ജനുവരി 8 വ്യാഴാഴ്ച്ച നടക്കുന്ന കാർഷിക ക്ഷീരവികസന സെമിനാറും കർഷക അവാർഡ് ദാനവും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവ്വഹിക്കും. കാർഡ് ബാങ്ക്, കൊട്ടാരക്കര പ്രസിഡൻ്റ് കൊല്ലായിൽ സുരേഷ് അധ്യക്ഷത വഹിക്കും. ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകനുള്ള കെ.പത്മാവതി പുരസ്‌കാരം യോഗത്തിൽ വച്ച് വിതരണം ചെയ്യും. പതിനൊന്ന് മണി മുതൽ ‘മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിലെ സബ്‌സിഡികൾ’ എന്ന വിഷയത്തിൽ ക്ലാസ്സ് നടക്കും.
ജനുവരി 8 വ്യാഴം വൈകുന്നേരം അഞ്ച് മണി മുതൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ലൈബ്രറി കൗൺസിൽ ഭാരവാഹികൾ എന്നിവരുടെ സംഗമവും ആദരവും പരിപാടി നടക്കും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.നസീർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആർ.ലതാദേവി ഉദ്‌ഘാടനം നിർവ്വഹിക്കും. നൂറ് തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പു തൊഴിലാളികൾ, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേനാ അംഗങ്ങൾ, അംഗൻവാടി വർക്കർമാർ, കെ-ഫോർ കെയർ പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിക്കും. വൈകുന്നേരം ഏഴു മണി മുതൽ സന്മാർഗ്ഗദായിനി കലാവിഭാഗത്തിന്റെ നൃത്ത സംഗീതോത്സവം നടക്കും. ജനുവരി 9 വെള്ളി വൈകുന്നേരം ആറു മണി മുതൽ കൈകൊട്ടിക്കളി മത്സരം നടക്കും പ്രമുഖ ടീമുകൾ പങ്കെടുക്കും. ജനുവരി 10 രാവിലെ 9 മണിമുതൽ കലാ-സാഹിത്യ മത്സരങ്ങൾ നടക്കും. വൈകുന്നേരം 7.30 മുതൽ തിരുവനന്തപുരം നവോദയ അവതരിപ്പിക്കുന്ന നാടകം സുകുമാരി.
ജനുവരി 11 ശനി രാവിലെ ഒൻപത് മണിമുതൽ കല കായിക മത്സരങ്ങൾ നടക്കും. വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനവും രണ്ടാമത് എസ്.സുകുമാരൻ സ്മാരക പുരസ്‌കാര പ്രഖ്യാപനവും പ്രമുഖ പ്രഭാഷകൻ പി.കെ.അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് ജെ.സി.അനിൽ അധ്യക്ഷത വഹിക്കും. രാത്രി 8 മണിമുതൽ തൃശൂർ സദ്ഗമയ അവതരിപ്പിക്കുന്ന നാടകം സൈറൺ. വാർഷികാഘോഷ പരിപാടികൾ വിജയിപ്പിക്കണമെന്ന് ഗ്രന്ഥശാല പ്രസിഡന്റ് ജെ.സി.അനിൽ, സെക്രട്ടറി ജി.എസ്.പ്രിജിലാൽ എന്നിവരറിയിച്ചു.



Need to download the Jilipark download so I can play anytime, anywhere. Heard it’s a blast! Time for some fun! Time to jilipark download!