കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് മർദ്ദനം ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം .
കടയ്ക്കൽ കോട്ടപ്പുറം സ്വദേശി ആദർശ് മോഹൻ 35 ആണ് മർദ്ദിച്ചത് . മദ്യപിച്ച് മറ്റൊരു സംഘർഷം ഉണ്ടാക്കി പരിക്കേറ്റു വന്നയാളാണ് ആദർശ് എന്ന് ഹോസ്പിറ്റൽ അധികൃതർ പറയുന്നു . തുടർന്ന് നേഴ്സിംഗ് അസിസ്റ്റന്റ് ആയ കബീർ ഡോക്ടറുടെ നിർദ്ദേശത്തോടെ മരുന്ന് വച്ചു മുറുവിൽ ഡ്രെസ്സ് ചെയ്തു വിട്ടതിന് പിന്നെലെ വീണ്ടും അതിക്രമിച്ചു കയറി നേഴ്സിംഗ് അസിസ്റ്റന്റിനെയും ഡോക്ടർ മാരെയും അസഭ്യം പറയുകയായിരുന്നു എന്നാണ് ആരോപണം . തുടർന്ന് ഇയ്യാളെ പുറത്ത് ഇറക്കാൻ ശ്രമിച്ചപ്പോഴാണ് നേഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ചത്.
തുടർന്ന് ഹോസ്പിറ്റൽ അധികൃതരും നാട്ടുകാരും ചേർന്ന് ഇയാളെ പിടിച്ചു വച്ചു കടയ്ക്കൽ പോലീസിൽ അറിയിക്കുകയായിരുന്നു. കടയ്ക്കൽ പോലീസ് എത്തി ആദർശ് മോഹനെ പിടികൂടി നേഴ്‌സിംഗ് അസിസ്റ്റന്റ് കബീറിന്റെ പരാതിയിൽ കടയ്ക്കൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ രണ്ടാം തവണയാണ് ജീവനക്കാരെ മർദ്ദിക്കുന്നത്