വയലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് കുട്ടികളുടെ നേതൃത്വത്തിൽ പദേയം പദ്ധതിയുടെ ഭാഗമായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 400 ഓളം പൊതിച്ചോറുകൾ വിതരണം ചെയ്തു.
കടയ്ക്കൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ. അമ്പു പൊതിച്ചോർ വിതരണം ചെയ്തു ഉദ്ഘാടനം നടത്തി.
അധ്യാപകരായ അഞ്ചൽ കൺവീനർ മണികണ്ഠൻ, പ്രോഗ്രാം ഓഫീസർ രഞ്ജിത്ത്,മിനി തുടങ്ങിയവർ ആശംസകൾ അറിയിച്ചു .