വീടുകൾ, കടകൾ മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് മോഷണങ്ങളും മോഷണശ്രമങ്ങളും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത് വരുന്നതും മോഷ്ടാക്കളുടെ സാന്നിധ്യത്തെ സംബന്ധിച്ച് രഹസ്യവിവരങ്ങൾ ലഭ്യമായിട്ടുള്ളതുമാണ്.
ആയതുമായി ബന്ധപ്പെട്ടുള്ള നിരീക്ഷണം ശക്തമാക്കുന്നതിന് പോലീസിനോടൊപ്പം ജനമൈത്രി ജാഗ്രതാ സമിതിയുടെയും റസിഡൻസ് അസോസിയേഷനുകളുടെയും സഹകരണം ഉണ്ടാകണമെന്നും വീടുകളുടെയും സ്ഥാപനങ്ങളിലെയും സി സി ക്യാമറകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തേണ്ടതും സി സി റ്റി വി ക്യാമറകൾ ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങളിൽ ആയവ സ്ഥാപിക്കുന്നതിനായി ശ്രദ്ധിക്കേണ്ടതുമാണ്.

രാത്രികാലങ്ങളിലും പകൽസമയങ്ങളിലും അപരിചിതരുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപെട്ടാൽ 0474 2450100 ( പോലീസ് കൺട്രോൾ റൂം ) 0474 2475311 (ചടയമംഗലം പോലീസ് സ്റ്റേഷൻ ) 9497980161 (സബ്ബ് ഇൻസ്പെക്റ്റർ ചടയമംഗലം ) എന്നീ നമ്പരുകളിൽ അറിയിക്കാവുന്നതും വെളുപ്പിന് 01:00 മണി മുതൽ 04:00 മണിവരെ ജാഗരൂപരായിരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
ഇൻസ്പെക്റ്റർ എസ് എച്ച് ഓ ചടയമംഗലം