കാഞ്ഞിരത്തും മൂട്ടിൽ ബൈക്കും മഹീന്ദ്ര ജീറ്റോയും കൂട്ടി ഇടിച്ചു അപകടം .ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത് . പല ജീവനുകൾ പൊലിഞ്ഞ കാഞ്ഞിരത്തും മൂട്ടിലെ ശ്രീ ധന്യ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം ഉണ്ടായത് . അപകടത്തിൽ ബൈക്ക് പൂർണമായും തകർന്ന അവസ്ഥയാണ് . അപകടം പറ്റിയ ബൈക്ക് യാത്രികനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
വാഹനാപകടത്തിന്റെ കാരണം റോഡ് തകർന്നു കിടക്കുന്നത് ആണെന്ന് അറിയാവുന്നിട്ടും അധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമായി.

ഇനിയും ഈ റോഡിന്റെ അപകട കാരണമായ തകർച്ച പരിഹരിച്ചില്ല എങ്കിൽ പ്രതിഷേധവുമായി മുന്നിട്ട് പോകും എന്നാണ് നാട്ടുകാർ പറയുന്നത്.



