ആഡംബര കാറുകളിൽ കറങ്ങി നടന്ന് രാസ ലഹരി കച്ചവടം നിലമേൽ സ്വദേശികളായ രണ്ട് പേർ ചടയമംഗലം എക്‌സൈസ് സംഘത്തിന്റെ പിടിയിൽ നവംബർ മാസം 16 ആം തീയതി രാത്രി ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 14.2 ഗ്രാം MDMA യുമായി നിലമേൽ കരുന്തലക്കോട് ദാരുസിറാജ് വീട്ടിൽ സിറാജുദ്ദീന്റെ 34 വയസ്സുള്ള മുഹമ്മദ് യാസിർ നിലമേൽ മുളയിക്കോണം വട്ടക്കൈതയിൽ വീട്ടിൽ ജലീലിന്റെ മകൻ 35 വയസ്സുള്ള വട്ടാക്കത്തി റാഫി എന്ന് വിളിക്കുന്ന മുഹമ്മദ് റാഫി എന്നിവരെ പിടികൂടി ഇവർ സഞ്ചരിച്ചു വന്ന ഇന്നോവ ക്രിസ്റ്റ കാറും സുസുക്കി ഫ്രോങ്സ് കാറും കസ്റ്റഡിയിലെടുത്തു ബാംഗ്ലൂരിൽ നിന്നും വൻ തോതിൽ രാസ ലഹരി നിലമേലിലും പരിസര പ്രദേശങ്ങളിലും വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായത്. വില്പനയ്ക്കായി MDMA ചെറു പൊതികളിലാക്കി കൊണ്ടിരിക്കുമ്പോഴായിരുന്നു എക്സൈസ് സംഘം എത്തിയത് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സനിൽകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സബീർ, സിവിൽ എക്സൈസ് ഓഫീസർമാരായ ചന്തു, ബിൻസാഗർ, ശ്രേയസ് , ലിജി, സാബു എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
MDMA യും കഞ്ചാവുമായി നിലമേൽ സ്വദേശികൾ പിടിയിൽ
Subscribe
Login
0 Comments
Oldest


