കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റിനെ മർദിച്ചതിനെ തുടർന്ന് NGO ജീവനക്കാർ പ്രതിഷേധത്തിൽ.
NGO ജില്ലാ സെക്രട്ടറിയേറ്റ് അംഗം SRസോണി ഉത്ഘാടനം ചെയ്തു.
പ്രതിഷേധപ്രകടനം ഠൗൺ ചുറ്റി ആശുപത്രിയിൽ അവസാനിച്ചു. NGO യൂണിയൻ ഏരിയാ പ്രസിഡൻ്റ് സുദേവ്, സെക്രട്ടറി ജോർജ്ജ്, ജോയിൻ്റ് സെക്രട്ടറി സാബു ,സ്റ്റാഫ് സെക്രട്ടറി സിനി, ഗിരിജ,മീനു എന്നിവർ നേതൃത്വം നൽകി.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നത്.
കടയ്ക്കൽ കോട്ടപ്പുറം സ്വദേശി ആദർശ് മോഹൻ 35 ആണ് മർദ്ദിച്ചത് .
മദ്യപിച്ച് മറ്റൊരു സംഘർഷം ഉണ്ടാക്കി പരിക്കേറ്റു വന്നയാളാണ് ആദർശ് എന്ന് ഹോസ്‌പിറ്റൽ അധികൃതർ പറയുന്നു .
തുടർന്ന് നേഴ്സിംഗ് അസിസ്റ്റന്റ് ആയ കബീർ ഡോക്റുടെ നിർദ്ദേശത്തോടെ മരുന്ന് വച്ചു മുറുവിൽ ഡ്രെസ്സ് ചെയ്തു വിട്ടതിന് പിന്നാലെ വീണ്ടും അതിക്രമിച്ചു കയറി നേഴ്സിംഗ് അസിസ്റ്റന്റിനെയും ഡോക്‌ടർ മാരെയും അസഭ്യം പറയുകയായിരുന്നു എന്നാണ് ആരോപണം .
തുടർന്ന് ഇയ്യാളെ പുറത്ത് ഇറക്കാൻ ശ്രമിച്ചപ്പോഴാണ് നേഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ചത്.
തുടർന്ന് ഹോസ്പ്‌പിറ്റൽ അധികൃതരും നാട്ടുകാരും ചേർന്ന് ഇയാളെ പിടിച്ചു വച്ചു കടയ്ക്കൽ പോലീസിൽ അറിയിക്കുകയായിരുന്നു.
കടയ്ക്കൽ പോലീസ് എത്തി ആദർശ് മോഹനെ പിടികൂടി നേഴ്സിംഗ് അസിസ്റ്റന്റ് കബീറിന്റെ പരാതിയിൽ കടയ്ക്കൽ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ രണ്ടാം തവണയാണ് ജീവനക്കാരെ മർദ്ദിക്കുന്നത്.
