2000 രൂപ ദിവസവാടകയ്ക്ക് നല്‍കിയ ലോറി ഉടമ അറിയാതെ വിൽപ്പന നടത്തി; 2 പേര്‍ പിടിയില്‍…

ചിതറ :കൊല്ലം ചിതറയിൽ ഉടമയുടെ വ്യാജരേഖകൾ തയാറാക്കി ലോറി വിൽപ്പന നടത്തിയ രണ്ടു പേെര പൊലീസ് അറസ്റ്റു ചെയ്തു….കന്നുകാലികളെ കടത്താന്‍ കൈമാറിയ വാഹനം ഉടമ അറിയാതെ പാലക്കാട് ഒറ്റപ്പാലം സ്വദേശിക്കാണ് പ്രതികള്‍ വില്‍പ്പന നടത്തിയത്. ചിതറ വളവുപച്ച സ്വദേശികളായ അസറുദ്ദീൻ,  ഷിജിൻ എന്നറിയപെടുന്ന അനിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

2020 ജനുവരിയില്‍ ചിതറ സ്വദേശി ഷാമിറിന്റെ ഉടമസ്ഥതയിലുളള ലോറിയാണ് പ്രതികള്‍ മറിച്ചുവിറ്റത്. കന്നുകാലികളെ കൊണ്ട് പോകാൻ ലോറി രണ്ടായിരം രൂപ ദിവസവാടകക്ക് പ്രതികള്‍ക്ക് കൈമാറിയതായിരുന്നു. മാസങ്ങൾക്ക് ശേഷം വാഹനത്തെക്കുറിച്ചും കൊണ്ടുപോയവരെക്കുറിച്ചും വിവരം ഇല്ലാതായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ലോറി പാലക്കാട് ഒറ്റപാലം സ്വദേശിയായ മുഹമ്മദ് അനീസിന് വിൽപ്പന നടത്തിയ.അന്വേഷണത്തിലാണ് ലോറി പാലക്കാട് ഒറ്റപാലം സ്വദേശിയായ മുഹമ്മദ് അനീസിന് വിൽപ്പന നടത്തിയെന്ന് മനസിലായത്.

തുടർന്ന് ഷാമിര്‍ ചിതറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സേലത്തു നിന്ന് ലോറി പൊലീസ് പിടിച്ചെടുത്തെങ്കിലും പ്രതികള്‍ ഒളിവിലായിരുന്നു. ആന്ധ്രപ്രദേശ് റജിസ്ട്രേഷനിലേക്ക് മാറ്റി വ്യാജ രേഖകൾ ഉണ്ടാക്കിയാണ് ലോറി വില്‍പ്പന നടത്തിയത്. കേസിലെ രണ്ടാം പ്രതി സിയാദ് വിദേശത്തേക്ക് കടന്ന‌െന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു…

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x