ചടയമംഗലം മണ്ഡലത്തിലെ നവകേരള സദസ്സ് ഗവർമെന്റ് V HSS കടയ്ക്കൽ സ്‌കൂളിൽ വച്ചു തീരുമാനിച്ചു എങ്കിലും സാങ്കേതിക കാരണത്താൽ അവിടെ നിന്നും മാറ്റി കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് നടത്തുവാൻ തിരുമാനിച്ചു . ഈ തീരുമാനത്തിലാണ് പരാതിയുമായി ജില്ലാ കലക്ടർക്ക് കുമ്മിൽ പഞ്ചായത്തിലെ കൊണ്ടോടി വാർഡ് മെമ്പർ ഷെമീർ പരാതിയുമായി മുന്നോട്ട് വന്നത്.
“നവ കേരള സദസ്സുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം പല അനിഷ്ടസംഭവങ്ങളും ഉണ്ടായിട്ടുണ്ട് , വിശ്വാസികളുടെ സ്വതന്ത്രമായ ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ക്ഷേത്രത്തിന്റെ അന്തരീക്ഷം മലീമസമാക്കുന്നതുമാണ് എന്ന് കുമ്മിൾ ഷെമീർ ജില്ലാ കലക്ടർക്ക് കൊടുത്ത പരാതിയിൽ പറയുന്നു”
പരാതി ഇങ്ങനെ
ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾ പരിപാവനമായി കാണുന്ന തെക്കൻകേരളത്തിലെ പ്രധാന ക്ഷേത്രമാണ് കടയ്ക്കൽ ദേവീ ക്ഷേത്രം. ഈ ദേവീക്ഷേത്ര അങ്കണമാണ് ചടയമംഗലം നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിന് വേദി ആയി നിശ്ചയിച്ചിട്ടുള്ളത്. ടി നവ കേരള സദസ്സുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം പല അനിഷ്ടസംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
പരിപാവനമായ ക്ഷേത്ര മൈതാനത്ത് ക്ഷേത്ര ആചാരങ്ങളുമായോ വിശ്വാസവുമായോ യാതൊരു ബന്ധവും ഇല്ലാത്ത ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് വിശ്വാസികളുടെ സ്വതന്ത്രമായ ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ക്ഷേത്രത്തിന്റെ അന്തരീക്ഷം മലീമസമാക്കുന്നതുമാണ്.
ഹൈന്ദവ ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അല്ലാതെ ക്ഷേത്ര ഭൂമിയിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ പാടില്ലാത്തതാണ്. ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട ക്ഷേത്ര ഭൂമിയിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് വിശ്വാസികളുടെ അവകാശം നിഷേധിക്കലും ദേവസ്വം ചട്ടങ്ങൾക്കും ഹൈക്കോടതി വിധികൾക്കും വിരുദ്ധമാണ്. ആയതിനാൽ പ്രസ്തുത പരിപാടി മറ്റൊരു വേദിയിൽ വെച്ച് നടത്തണമെന്നും ക്ഷേത്രഭൂമിയിൽ വെച്ച് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കരുത് എന്നും വിശ്വാസി സമൂഹത്തിനു വേണ്ടി ആവശ്യപ്പെടുന്നു.