നെടുമങ്ങാട് മകന്റെ മരണ വാര്‍ത്തയറിഞ്ഞ് മാതാവ് കിണറ്റില്‍ ചാടി മരിച്ചു. നെടുമങ്ങാട് വെള്ളൂര്‍ക്കോണം സ്വദേശി ഷീജയാണ് മരിച്ചത്.
നെടുമങ്ങാട് മുള്ളൂര്‍ക്കോണം ‘അറഫ’യില്‍ സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ജീവനൊടുക്കിയത്.
എം.വി.എസ്.സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന മകൻ സജിൻ മുഹമ്മദ് (28) ചൊവ്വാഴ്ച ഉച്ചക്കാണ് വാഹനാപകടത്തില്‍ മരിച്ചത്. മകന്റെ മരണത്തില്‍ മനംനൊന്താണ് മാതാവ് ജീവനൊടുക്കിയത്.
മകന്റെ മരണ വിവരം അറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. അപകടത്തില്‍ വൈത്തിരി പോലീസ് അന്വേഷണമാരംഭിച്ചു. മരിച്ച ഷീജ ബീഗം നെടുമങ്ങാട് മുള്ളൂര്‍ക്കോണം ഗവ. എല്‍.പി.സ്കൂള്‍ അധ്യാപികയാണ്.


