മലയോരഹൈവേ പാതയിൽ മടത്തറയ്ക്ക് സമീപം വീണ്ടും വാഹനാപകടം കഴിഞ്ഞ ആഴ്ച തമിഴ്നാട് തേനിയിൽ നിന്നും മാങ്ങയുമായി വന്ന ടെംബോവാൻ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടു താഴ്ചയിലേക്ക് മറിഞ്ഞു.
തമിഴ്നാട് തേനി സ്വാദേശികളായ ഡ്രൈവർ പളനി( 38) സഹായി ,മുരുകൻ (42) എന്നിവർക്ക് പരിക്ക് പറ്റിയിരുന്നു . ഇപ്പൊ വീണ്ടും അതെ വളവിൽ ഇന്ന് പുലർച്ചെ തമിഴ്നാട് നിന്നും മാമ്പഴം കേറ്റിവന്ന പിക് അപ്പ് വാഹനം മറിഞ്ഞു അപകടം ഉണ്ടായി. ഭാഗ്യത്തിനു താഴ്ച്ചയിലേക്ക് വാഹനം മറിഞ്ഞു പോയില്ല. പാതയ്ക്ക് സമീപം മറിഞ്ഞാണ് അപകടം ഉണ്ടായത്..
ഏറെ സമയം ഗതാഗത തടസ്സം ഉണ്ടായി. ഉടൻ തന്നെ ക്രൈൻ ഉപയോഗിച്ച് വാഹനം ഉയർത്തി. ഗതാഗതം പുനസ്ഥാപിപ്പിച്ചു.
മാസങ്ങൾക്കു മുൻപ് സിമെന്റ് കേറ്റി വന്ന ടോറസ് ലോറി ഈ വളവിൽ നിന്നും താഴ്ചയിലേക്ക് മറിഞ്ഞു വലിയ അപകടം ഉണ്ടായിട്ടുണ്ട്. ഈ വളവിൽ ചെറുതും വലുതും മായി 12 മത്തെ വാഹനപകടമാണ് ഇവിടെ നടക്കുന്നത്.
ഈ ഭാഗത്തെ വളവിന് സമീപം വലിയ താഴ്ച്ചയുള്ള റബ്ബർ പുരയിടത്തിൽ ആണ്. ഇവിടെ ഒരു ബാരിഗേഡോ, സുരക്ഷ മുന്നറിയിപ്പ് ബോർഡൊ അധികൃതർ സ്ഥാപിച്ചിട്ടിട്ടില്ല. ആകെ ഉള്ളത് വസ്തുവിനു സുരക്ഷക്കു വേണ്ടി നിർമ്മിച്ച സംരക്ഷണഭിത്തി മാത്രം.
മടത്തറ മലയോരഹൈവേയിൽ വീണ്ടും വാഹനാപകടം

Subscribe
Login
0 Comments
Oldest