മെയ് 22 ന് അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യദിനാചാരണത്തോട് അനുബന്ധിച്ചു സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചിതറ ഗ്രാമപഞ്ചായത്ത് .
ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റി കാവിന് കാവലായി എന്ന പേരിൽ മതിര ദേവി ക്ഷേത്രത്തിലെ കാവിൽ വച്ച് നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു.. ബിഎംസി കൺവീനർ പ്രിജിത്ത്. പി അരളീവനം അധ്യക്ഷനായ ക്യാമ്പ് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ എം എസ് മുരളി ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എസ് ഷീന സ്വാഗതം പറയുകയും ബീറ്റ് ഫോറസ്റ്റ് ഓഫീസർ രമ്യ മുഖ്യാതിഥിയായി കാവുകളെ കുറിച്ചുള്ള ക്ലാസ് നയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അമ്മൂട്ടി മോഹനൻ പഞ്ചായത്ത് അംഗങ്ങളായ. ജനനി, സിന്ധു പുതുശ്ശേരി, ചിതറ സർവീസ് സഹകരണ ബാങ്ക് പ്രതിനിധികൾ ആയിട്ടുള്ള ഷാജി, പ്രീതി, പിബിആർ എന്യുമറേറ്റർ. എൻ. സജീല, KSSB കൊല്ലം ജില്ലാ കോഡിനേറ്റർ സുജിത്ത്.ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു..