ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോട്ടുക്കൽ വില്ലേജിൽ കോട്ടുക്കൽ- മഞ്ഞപ്പാറ റോഡിൽ വച്ച്.
കോട്ടുക്കൽ ശങ്കരപുരം ശ്രീ തീർത്ഥം വീട്ടിൽ 38 വയസ്സുള്ള രതീഷ് എന്നയാളെ ചടയമംഗലം എക്സൈസ് അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 36/2024 u/s 55(i)&58 of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.
ഇയാളുടെ കൈവശം നിന്നും മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച പണവും എക്സൈസ് സംഘം പിടിച്ചെടുത്തു .
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് , ഷാനവാസ് സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രേയസ് ഉമേഷ്, മാസ്റ്റർ ചന്തു,സാബു , എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന
ന്യൂസ് ബ്യൂറോ ചടയമംഗലം