ചെന്നൈയ്ക്കടുത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കടയ്ക്കൽ ശങ്കർ നഗർ ഗീതാ മന്ദിരത്തിൽ ജയന്റെയും ബിന്ദുവിന്റെയും മകൻ നന്ദു ജയൻ (26) ആണ് മരിച്ചത്. ചെന്നൈയിൽ ഡെക്കറേഷൻ കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു.
ഇന്നലെ പുലർച്ചെയായിരുന്നു അപകടം. സഹോദരി ജയശ്രീയു ടെ വിവാഹം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ജോലി സ്ഥലത്തേക്ക് മട ങ്ങിയതാണ് നന്ദു. അപകടം അറിഞ്ഞു ഉടൻ ബന്ധുക്കൾ സ്ഥലത്തേക്ക് തിരിച്ചു. ഇന്നു പോസ്റ്റ്മോർ ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി രാത്രിയോടെ ശങ്കർ നഗറിലെ വീട്ടിൽ കൊണ്ടു വരുന്നതി നാണ് ശ്രമം.