ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ റേഞ്ച് പാർട്ടി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുന്നതിനടയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചിതറ കല്ലുവെട്ടാംകുഴി ജംഗ്ഷന് സമീപം KL 82 A 5659 യമഹ റേ സ്കൂട്ടറിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ചിതറ വില്ലേജിൽ, മഹാദേവർ കുന്നിൽ ചരുവിള പുത്തൻ വീട്ടിൽ നവാസ് മകൻ 22 വയസുള്ള നൈസാം എന്നയാളെ ചടയമംഗലം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു ഇയാളുടെ കയ്യിൽ നിന്നും 50 ഗ്രാം കഞ്ചാവും 19000 രൂപയും സ്മാർട്ട്ഫോണും ATM കാർഡും എക്‌സൈസ് സംഘം കണ്ടെടുത്തു .
കടയ്ക്കൽ, ചിതറ കുമ്മിൾ മേഖലകളിൽ സ്കൂൾ പരിസരങ്ങളിലും മറ്റും കറങ്ങി നടന്നു ചിലർ കഞ്ചാവ് കച്ചവടം നടത്തുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.സംഘത്തിലുള്ള മറ്റുള്ളവരെ പറ്റിയും എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട് .വരും ദിവസങ്ങളിൽ ഇത്തരക്കാർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു . കോടതിയിൽ ഹാജരാക്കിയ പ്രതി നൈസാമിനെ റിമാൻഡ് ചെയ്തു . അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ ഷാനവാസ് എ. എൻ ,ഉണ്ണികൃഷ്ണൻ. ജി സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ,ജയേഷ്, മാസ്റ്റർചന്തു, ശ്രേയസ്, ബിൻസാഗർ ഡ്രൈവർ സാബു എന്നിവർ പങ്കെടുത്തു.