കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം.
അഞ്ചൽ കരുകോണിൽ കഞ്ചാവ് വിൽപന നടത്തി വന്ന കുലസം ബീവിക്കാണ് മർദ്ദനമേറ്റത്.
നിരവധി കഞ്ചാവ് കേസിലെ പ്രതിയും വിൽപ്പന നടത്തി വരുന്നതിൽ ശിക്ഷ അനുഭവിച്ചു വന്ന ആളുമാണ് 65 വയസ്സുകാരി കുലുസംബീവി
കഞ്ചാവ് വിൽപന കരിയോട് കഞ്ചാവ് ആവശ്യപ്പെട്ടു കൊണ്ട് അഞ്ചൽ ഒഴുകുപാറക്കൽ സ്വദേശി 23 വയസുള്ള സാജിദ് പണം നൽകിയിരുന്നു.
അൽപം കഴിഞ്ഞു എത്താൻ കുലുസംബീവി പറയുകയും ചെയ്തു. എന്നാൽ കുറച്ചു കഴിഞ്ഞു എത്തിയ സാജിദിന് പണമോ കഞ്ചാവോ നൽകാൻ കുലുസംബീവി തയ്യാറായില്ല
കഞ്ചാവിന്റെ വിലയെ ചൊല്ലിയുള്ള തർക്കമാണ് കഞ്ചാവ് നൽകാൻ തയ്യാറാകാത്തത്.
ഇതിൽ ദേഷ്യം പൂണ്ട സാജിദ് കുലുസംബീവിയുടെ മുഖത്തും തലയ്ക്കും താക്കോൽ കൂട്ടം കൊണ്ട് ക്രൂരമായി മർദ്ദിച്ചു . മർദ്ദിത്തിൽ ഗുരുതര പരിക്കേറ്റ കുലുസംബീവിയെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
അഞ്ചൽ പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെ പ്രതിയുടെ വീടിന് സമീപത്തുനിന്ന് പോലീസ് പിടികൂടി.
കോടതിയിൽ ഹാജരാക്കിയ സാജിദിനെ റിമാന്റ് ചെയ്തു