മതപ്രമാണിമാര്‍ വിടുവായത്തരം പറയരുത്; രക്തസാക്ഷികളെ അധിക്ഷേപിച്ചാല്‍ നോക്കിയിരിക്കില്ല.

മതപ്രമാണിമാര്‍ വിടുവായത്തരം പറയരുത്; രക്തസാക്ഷികളെ അധിക്ഷേപിച്ചാല്‍ നോക്കിയിരിക്കില്ല.

രക്തസാക്ഷികളെ അധിപക്ഷേപിച്ച തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അതിരുവിട്ടു സംസാരിക്കരുതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍. എന്താണ് രക്തസാക്ഷിത്വ മെന്നോ രക്തസാക്ഷികളുടെ ചരിത്ര മോ ആര്‍ച്ച് ബിഷപ്പിന് അറിയില്ല. അവര്‍ ജീവന്‍ നല്‍കി നേടി തന്ന മണ്ണില്‍ ചവിട്ടി നിന്നാണ് ആര്‍ച്ച് ബിപ്പ് വിടുവായത്തരം വിളിച്ചു പറയുന്നത്. എഐവൈഎഫ് സേവ് ഇന്ത്യ മാര്‍ച്ചിന്റെ വടക്കന്‍ മേഖല കാല്‍നട ജാഥയില്‍ വയനാട് ജില്ലയിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന് വേണ്ടി ജീവബലി ചെയ്ത മഹാത്മാക്കളാണ് രക്തസാക്ഷികള്‍. ആ ധീരരെ ഒരു പ്രകാശ ഗോപുരം പോലെ കൊണ്ടുനടക്കുന്നവരാണ് പ്രബുദ്ധരായ മലയാളികള്‍. മതപ്രമാണിമാരും പുരോഹിതന്മാരും തങ്ങൾക്ക് അറിവുള്ള കാര്യം മാത്രം പറഞ്ഞാല്‍ മതി. മനുഷ്യനെ നല്ലവഴിക്ക് നടത്താനാണ് ഉദ്ദേശമെങ്കില്‍ വിവരക്കേട് പറയരുത്. പൊലീസെല്ലാം ചെറ്റകളല്ല, എന്നാല്‍ അങ്ങനെ ചിലരുണ്ട് എന്ന് പറയാറുണ്ട്. അതു ചിലപ്പോള്‍ ഇത്തരം മത പുരോഹിതന്‍മാരുടെ കാര്യത്തില്‍ അത് ഇവിടെ പ്രയോഗിക്കേണ്ടി വന്നേക്കാം. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് രക്തസാക്ഷികളെ അധിക്ഷേപിച്ചാല്‍ കണ്ടില്ലെന്ന് നടിക്കാന്‍ ഞങ്ങള്‍ക്കാവില്ല. മനുഷ്യന് മനുഷ്യനായി ജീവിക്കാനുള്ള അവസ്ഥ ഈ നാട്ടിലുണ്ടാക്കിയത് ഈ രക്തസാക്ഷികളാണ് അല്ലാതെ മത പുരോഹിതൻമാരല്ല. രക്തസാക്ഷികളെ അധിക്ഷേപിച്ചാല്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പിന് രൂക്ഷമായ മറുപടികള്‍ പ്രതീക്ഷിക്ഷേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x