ചുതറ :കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്തിൽ മുതയിൽ വാർഡിൽ തച്ചൂർ കുറ്റിക്കാട്ട് വീട്ടിൽ അനിൽകുമാർ(51) എന്ന വ്യക്തി 28/05/2023 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് നിര്യാതനായി.
അദ്ദേഹത്തിന്റെ മൃതദേഹം സ്വവസതിയിൽ ചുമന്ന് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

പഞ്ചായത്ത് വക റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാലാണ് അദ്ദേഹത്തിന്റെ മൃതദേഹം ഇത്തരത്തിൽ വീട്ടിലെത്തിക്കേണ്ടി വന്നത് എന്ന് നാട്ടുകാർ പറയുന്നു. ഈ സ്ഥലത്തിന്റെ ഒന്നരക്കിലോ മീറ്റർ ചുറ്റളവിനുള്ളിലാണ് .
വാർഡ് മെമ്പറായ ശ്രീമാൻ ഹുമയൂൺ കബീറിന്റെയും ,ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ ശ്രീമാൻ അരുൺ കുമാറിന്റെയും, ജില്ലാ പഞ്ചായത്ത് മെമ്പറായ ശ്രീമതി നജീബത്ത് ബീഗത്തിത്തും എന്നിവർ താമസിക്കുന്നത് . നാട്ടുകാരിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉള്ളത് . ഈ വഴിയോരത്ത് കുഞ്ഞുങ്ങളും വൃദ്ധരുമടക്കം വസിക്കുന്ന പത്തോളം കുടുംബങ്ങളുണ്ടെന്നും അവർക്ക് അടിസ്ഥാന സൗകര്യമായ യാത്ര സൗകര്യം എങ്കിലും കൃത്യമായി നടപ്പിലാക്കാൻ ജനപ്രതിനിധികൾക്ക് കഴിയണം എന്ന് ചുവട് ന്യൂസിനോട് നാട്ടുകാർ പറഞ്ഞു
