ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസണാണ് മരിച്ചത്. അനുജൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സഹോദരങ്ങൾക്ക് രണ്ട് പേർക്കും മാനസികപ്രശ്നമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. അച്ഛൻ ജോസഫിന്റേതാണ് എയർഗണെന്നും അയൽവാസികൾ പറഞ്ഞു.
വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വാക്കുതർക്കത്തെ തുടർന്ന് എയർ ഗണ്ണുപയോഗിച്ച് തോമസ് വെടിയുതിർക്കുകയായിരുന്നു